Connect with us

Kerala

വിവരാവകാശ വെബ് പോര്‍ട്ടല്‍: കേരളത്തിനെതിരെ കോടതി അലക്ഷ്യ ഹരജി ഫയല്‍ ചെയ്തു

സുപ്രിംകോടതി നിര്‍ദേശാനുസരണം തയാറായ വിവരാവകാശ വെബ് പോര്‍ട്ടല്‍ ഉചിതമായി പ്രവര്‍ത്തിക്കുന്നില്ലെന്ന് കാണിച്ചാണ് ഹരജി

Published

|

Last Updated

കൊച്ചി |  വിവരാവകാശ വെബ് പോര്‍ട്ടല്‍ വേണ്ട വിധം പ്രവര്‍ത്തിക്കാത്തതില്‍ കേരളത്തിനെതിരെ കോടതി അലക്ഷ്യ ഹരജി ഫയല്‍ ചെയ്തു. പ്രവാസി ലീഗല്‍ സെല്ലാണ് ഹരജി ഫയല്‍ ചെയ്തത്. സുപ്രിംകോടതി നിര്‍ദേശാനുസരണം തയാറായ വിവരാവകാശ വെബ് പോര്‍ട്ടല്‍ ഉചിതമായി പ്രവര്‍ത്തിക്കുന്നില്ലെന്ന് കാണിച്ചാണ് ഹരജി.

വിവരാവകാശ അപേക്ഷകള്‍ ഓണ്‍ലൈനായി സമര്‍പ്പിക്കുന്നത് തടസപ്പെടുത്താനുള്ള നീക്കങ്ങളുടെ ഭാഗമെന്നാണ് ആക്ഷേപം. സുപ്രിംകോടതി ഉത്തരവ് നടത്തി എന്ന് വരുത്തിതിര്‍ക്കാന്‍ മാത്രം സ്യഷ്ടിച്ചതാണ് കേരളത്തിന്റെ വിവരാവകാശ വെബ് പോര്‍ട്ടലെന്നും പരാതിയിലുണ്ട്. വിഷയത്തില്‍ ചീഫ് സെക്രട്ടറി അടക്കമുള്ളവര്‍ക്ക് എതിരെ നടപടി ആവശ്യപ്പെട്ടാണ് ഹര്‍ജി.

ജൂണ്‍ 19നാണ് സുപ്രിംകോടതി നിര്‍ദേശപ്രകാരം പോര്‍ട്ടല്‍ പ്രവര്‍ത്തന സജ്ജമായത്. എന്നാല്‍ ജൂണ്‍ 24ന് പോര്‍ട്ടല്‍ വഴി അയച്ച ഒന്നാമത്തെ അപേക്ഷയില്‍ ഇതുവരെ നടപടി ആയിട്ടില്ല.ഇതിനെതിരെയാണ് ഹരജി

Latest