Connect with us

Milad 2021

റൂഹുൽ മഹബ്ബ: മർകസ് മീലാദ് ക്യാമ്പയിന് ഇന്ന് തുടക്കം

Published

|

Last Updated

കോഴിക്കോട് | മുഹമ്മദ് നബി (സ)യുടെ ജന്മദിനാഘോഷത്തിന്റെ ഭാഗമായി മർകസ് സംഘടിപ്പിക്കുന്ന മീലാദ് ക്യാമ്പയിൻ, റൂഹുൽ മഹബ്ബക്ക് ഇന്ന് തുടക്കം. ക്യാമ്പയിന്റെ ഭാഗമായി വ്യത്യസ്തവും ആകർഷണീയവുമായ പരിപാടികളാണ് രാജ്യത്തിന്റെ വിവിധ സംസ്ഥാനങ്ങളിലുള്ള മർകസ് സ്ഥാപനങ്ങളിൽ റബീഉൽ അവ്വൽ ഒന്ന് മുതൽ 30 വരെ നടക്കുക. റബീഉൽ അവ്വലിലെ ആദ്യ തിങ്കളാഴ്ചയായ ഈ മാസം പതിനൊന്നിന് അൽ മൗലിദുൽ അക്ബർ ആത്മീയ സദസ്സ് നടക്കും. പൊതുജനങ്ങൾക്ക് ഓൺലൈൻ വഴി പരിപാടിയിൽ പങ്കെടുക്കാം.

ചരിത്രം മുൻനിർത്തി വ്യത്യസ്ത വിഷയങ്ങളിൽ 12 സയ്യിദന്മാരുടെ നബി ചരിത്ര പ്രഭാഷണം, കുട്ടികളുടെ കഥ പറയൽ മത്സരം, മീലാദ് മധുരം, ഇന്റർനാഷനൽ മീലാദ് കോൺഫറൻസ് തുടങ്ങിയ പരിപാടികൾ ക്യാമ്പയിനോടനുബന്ധിച്ച് നടക്കും.