Connect with us

Uae

റാസ് അൽ ഖൈമ ഭരണാധികാരി ചൈനയിൽ

ആറ് ദിവസത്തെ സന്ദർശത്തിനിടെ വിവിധ ചൈനീസ് നഗരങ്ങളും അദ്ദേഹം സന്ദർശിക്കും

Published

|

Last Updated

റാസ് അൽ ഖൈമ | സുപ്രീം കൗൺസിൽ അംഗവും റാസ് അൽ ഖൈമ ഭരണാധികാരിയുമായ ശൈഖ് സഊദ് ബിൻ സഖർ അൽ ഖാസിമി 24-ാമത് ചൈന ഇന്റർനാഷണൽ ഫെയർ ഫോർ ഇൻവെസ്റ്റ്മെന്റ് ആൻഡ് ട്രേഡിൽ പങ്കെടുക്കാനായി ചൈനയിലെ സിയാമെനിൽ എത്തി.

ചൈനയിലെ ഏറ്റവും വലിയ നിക്ഷേപ മേളകളിലൊന്നായ ഈ പരിപാടിയിൽ അദ്ദേഹം മുഖ്യപ്രഭാഷണം നടത്തും. 1,000-ലധികം ബിസിനസ് പ്രതിനിധികളും 5,000 കമ്പനികളും 50,000 ബിസിനസ് പ്രൊഫഷനലുകളും പങ്കെടുക്കുന്ന നാല് ദിവസത്തെ സമ്മേളനത്തിൽ റാസ് അൽ ഖൈമയിൽ നിന്നുള്ള ഉന്നതതല പ്രതിനിധി സംഘവും പങ്കെടുക്കുന്നുണ്ട്.

ഇരു രാജ്യങ്ങൾക്കും അവരുടെ ജനങ്ങൾക്കും അഭിവൃദ്ധിയും ക്ഷേമവും കൊണ്ടുവരാൻ ലക്ഷ്യമിട്ട്, സഹകരണം, വ്യാപാരം, നിക്ഷേപം എന്നിവയിൽ യു എ ഇ ചൈനയുമായി സവിശേഷവും തന്ത്രപരവുമായ പങ്കാളിത്തം പങ്കിടുന്നുവെന്ന് ശൈഖ് സഊദ് പറഞ്ഞു.ആറ് ദിവസത്തെ സന്ദർശത്തിനിടെ വിവിധ ചൈനീസ് നഗരങ്ങളും അദ്ദേഹം സന്ദർശിക്കും.

---- facebook comment plugin here -----

Latest