Connect with us

Uae

ദേശീയ വിഷയങ്ങൾ ചർച്ച ചെയ്ത് ഭരണാധികാരികൾ

ജീവിതത്തിന്റെ എല്ലാ മേഖലകളിലും ജനങ്ങൾക്ക് തുടർച്ചയായ അഭിവൃദ്ധിയും പുരോഗതിയും കൈവരിക്കാൻ ആവശ്യമായ നിരവധി പദ്ധതികളും അവലോകനം ചെയ്തു.

Published

|

Last Updated

അൽ ഐൻ| യു എ ഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്്യാൻ ഇന്നലെ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് അൽ മക്തൂമുമായി കൂടിക്കാഴ്ച നടത്തി. അൽ ഐനിലെ ഖസർ അൽ റൗദയിൽ നടന്ന കൂടിക്കാഴ്ചയിൽ വൈസ് പ്രസിഡന്റും ഉപപ്രധാനമന്ത്രിയും പ്രസിഡൻഷ്യൽ കോടതി ചെയർമാനുമായ ശൈഖ് മൻസൂർ ബിൻ സായിദ് അൽ നഹ്്യാനും സംബന്ധിച്ചു.

ദേശീയ കാര്യങ്ങളും പൗരന്മാരുടെ ക്ഷേമവും സംബന്ധിച്ച വിവിധ വിഷയങ്ങളിൽ ഭരണാധികാരികൾ ചർച്ച നടത്തി. യു എ ഇ വികസന അജണ്ട മുന്നോട്ട് കൊണ്ടുപോകുന്നതിനും അതിന്റെ ദേശീയ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിനും ത്വരിതപ്പെടുത്തുന്നതിനുമുള്ള തന്ത്രങ്ങളും അവർ പര്യവേക്ഷണം ചെയ്തു. ജീവിതത്തിന്റെ എല്ലാ മേഖലകളിലും ജനങ്ങൾക്ക് തുടർച്ചയായ അഭിവൃദ്ധിയും പുരോഗതിയും കൈവരിക്കാൻ ആവശ്യമായ നിരവധി പദ്ധതികളും അവലോകനം ചെയ്തു.

അൽ ഐൻ മേഖലയിലെ ഭരണാധികാരിയുടെ പ്രതിനിധി ശൈഖ് ഹസ്സ ബിൻ സായിദ് അൽ നഹ്്യാൻ അടക്കം നിരവധി ശൈഖുമാർ, മന്ത്രിമാർ, മുതിർന്ന ഉദ്യോഗസ്ഥർ യോഗത്തിൽ പങ്കെടുത്തു.

 

 

Latest