International
ദക്ഷിണാഫ്രിക്കയില്‍ ഇസ്‌റാഈല്‍ എംബസി അടച്ചുപൂട്ടാനുള്ള പ്രതിപക്ഷ പ്രമേയത്തെ പിന്തുണച്ച് ഭരണകക്ഷി
വെടിനിര്‍ത്തലിന് സമ്മതിക്കുന്നതുവരെ ഇസ്‌റാഈലുമായുള്ള എല്ലാ നയതന്ത്ര ബന്ധങ്ങളും നിര്‍ത്തിവെക്കാനും സര്‍ക്കാരിനോട് ആവശ്യപ്പെടുന്ന പ്രതിപക്ഷ പ്രമേയത്തിന് ഭരണകക്ഷിയായ ആഫ്രിക്കന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ പിന്തുണ.
പ്രിട്ടോറിയ | ഫലസ്തീനില്‍ ഇസ്റാഈല്‍ നടത്തുന്ന അതിക്രമങ്ങള്‍ തുടരവെ ദക്ഷിണാഫ്രിക്കയിലെ ഇസ്‌റാഈല്‍ എംബസി അടച്ചുപൂട്ടാനും വെടിനിര്‍ത്തലിന് സമ്മതിക്കുന്നതുവരെ ഇസ്‌റാഈലുമായുള്ള എല്ലാ നയതന്ത്ര ബന്ധങ്ങളും നിര്‍ത്തിവെക്കാനും സര്‍ക്കാരിനോട് ആവശ്യപ്പെടുന്ന പ്രതിപക്ഷ പ്രമേയത്തിന് ഭരണകക്ഷിയായ ആഫ്രിക്കന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ പിന്തുണ. പാര്‍ലമെന്ററി പ്രമേയത്തെയാണ് ദക്ഷിണാഫ്രിക്കന്‍ ഭരണകക്ഷി അംഗീകരിച്ചത്.ഇസ്റാഈല്‍ നടത്തുന്ന യുദ്ധക്കുറ്റങ്ങള്‍ അന്വേഷിക്കാന്‍ അന്താരാഷ്ട്ര ക്രിമിനല്‍ കോടതിയോട്് പ്രസിഡന്റ് സിറില്‍ റമഫോസ നടത്തിയ ആഹ്വാനത്തെ ആഫ്രിക്കന്‍ നാഷണല്‍ കോണ്‍ഗ്രസ് സ്വാഗതം ചെയ്തു.
ഫലസ്തീന്‍ ജനതയോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് ഇസ്‌റാഈലുമായുള്‌ല എല്ലാ നയതന്ത്ര ബന്ധങ്ങളും താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കാന്‍ പ്രതിപക്ഷമായ ഇ ഇ എഫ് വ്യാഴാഴ്ച പ്രമേയത്തില്‍ ആവശ്യപ്പെട്ടു. പ്രമേയം പിന്നീട് വോട്ടിനിടും.
ലോകമെമ്പാടുമുള്ള മറ്റനേകം രാജ്യങ്ങള്‍ക്കൊപ്പം ഇസ്റാഈല്‍ സര്‍ക്കാര്‍ നടപ്പിലാക്കുന്ന എല്ലാ കുറ്റങ്ങളും അന്താരാഷ്ട്ര ക്രിമിനല്‍ കോടതി പരിശോധിക്കണമെന്ന് ് റമഫോസ കഴിഞ്ഞ ദിവസം ഖത്വറില്‍ നടത്തിയ സന്ദര്‍ശനത്തിനിടെ പറഞ്ഞിരുന്നു.
ഈ മാസം ആദ്യം, ദക്ഷിണാഫ്രിക്ക ഇസ്്‌റാഈലിലെ നയതന്ത്ര പ്രതിനിധികളെ തിരിച്ചുവിളിച്ചിരുന്നു .