Connect with us

Kerala

പി പി ദിവ്യ കീഴടങ്ങിയേക്കുമെന്ന് അഭ്യൂഹം

അന്വേഷണ സംഘത്തിന് മുമ്പാകെ എത്താന്‍ ദിവ്യക്ക് മേല്‍ സി പി എം ഉന്നത നേതൃത്വത്തിന്റെ സമ്മര്‍ദ്ദം ഉണ്ടെന്നാണ് സൂചന

Published

|

Last Updated

കണ്ണൂര്‍ | ഉപതിരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ രണ്ടാം ഘട്ടത്തിലേക്ക് കടന്ന സാഹചര്യത്തില്‍ കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് മുന്‍ പ്രസിഡന്റ് പി പി ദിവ്യ കീഴടങ്ങിയേക്കുമെന്ന് അഭ്യൂഹം. എ ഡി എം നവീന്‍ ബാബുവിന്റെ ആത്മഹത്യാ സംഭവം തിരഞ്ഞെടുപ്പ് രംഗത്ത് നിറഞ്ഞു നില്‍ക്കുന്നത് തിരിച്ചടിയായേക്കുമെന്ന് ഇടതു കേന്ദ്രങ്ങള്‍ വിലയിരുത്തുന്നുണ്ട്.

ദിവ്യയുടെ മുന്‍കൂര്‍ ജാമ്യ ഹര്‍ജിയില്‍ ചൊവ്വാഴ്ചയാണ് തലശ്ശേരി പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി വിധി പറയുക. അതുവരെ കാത്തിരിക്കാതെ അന്വേഷണ സംഘത്തിന് മുമ്പാകെ എത്താന്‍ ദിവ്യക്ക് മേല്‍ സി പി എം ഉന്നത നേതൃത്വത്തിന്റെ സമ്മര്‍ദ്ദം ഉണ്ടെന്നാണ് സൂചന.

അന്വേഷണ സംഘത്തലവനായി ചുമതലയേറ്റ കമ്മീഷണര്‍ അജിത് കുമാര്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ കെ അജിത്തുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഇന്ന് രാവിലെ 10 മണിക്ക് അന്വേഷണ സംഘം യോഗം ചേരുന്നുണ്ട്.