Connect with us

Kerala

വെള്ളക്കരം ഇനിയും വര്‍ധിപ്പിക്കുമെന്ന വാര്‍ത്തകള്‍ അടിസ്ഥാനരഹിതം; കേന്ദ്ര നിര്‍ദേശ പ്രകാരമുള്ള അഞ്ച് ശതമാനം വര്‍ധന നടപ്പാക്കില്ല: മന്ത്രി റോഷി അഗസ്റ്റിന്‍

നിരക്ക് വര്‍ധിപ്പിക്കില്ലെന്ന തീരുമാനം കേന്ദ്രത്തെ അറിയിക്കുമെന്നും മന്ത്രി

Published

|

Last Updated

തിരുവനന്തപുരം |  കേന്ദ്ര വായ്പ ലഭിക്കാനായി വെള്ളക്കരം ഇനിയും വര്‍ധിപ്പിക്കില്ലെന്ന് ജലവിഭവ മന്ത്രി റോഷി അഗസ്റ്റിന്‍. കേന്ദ്ര വായ്പ ലഭിക്കാനുള്ള വ്യവസ്ഥകളുടെ ഭാഗമായി പ്രതിവര്‍ഷം 5 ശതമാനം നിരക്ക് വര്‍ദ്ധനവ് ഏര്‍പ്പെടുത്തണം എന്ന കേന്ദ്ര നിര്‍ദേശം നടപ്പാക്കില്ലെന്ന് റോഷി അഗസ്റ്റിന്‍ ഫേസ്ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കി. നിരക്ക് ഇനിയും ഉയര്‍ത്തുമെന്ന തരത്തിലുള്ള വാര്‍ത്തകള്‍ അടിസ്ഥാന രഹിതമാണ്.നിരക്ക് വര്‍ധിപ്പിക്കില്ലെന്ന തീരുമാനം കേന്ദ്രത്തെ അറിയിക്കുമെന്നും മന്ത്രി പോസ്റ്റില്‍ പറയുന്നു

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം വായിക്കാം:

ഏപ്രില്‍ മാസം വെള്ളക്കരം ഇനിയും 5 % വര്‍ധിപ്പിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടില്ല. ഇത് സംബന്ധിച്ചു ചിലര്‍ പ്രചരിപ്പിക്കുന്ന വാര്‍ത്ത അടിസ്ഥാനരഹിതമാണ്. കേന്ദ്രം സംസ്ഥാന സര്‍ക്കാരുകള്‍ക്ക് വായ്പ നല്‍കുമ്പോള്‍ ആര്‍ബിഐ മുഖേനയാണ് വായ്പ നല്‍കുന്നത്. ആര്‍ബിഐ മുഖേന വായ്പ നല്‍കുമ്പോള്‍ ആര്‍ബിഐ ചില കണ്ടീഷന്‍സ് വയ്ക്കാറുണ്ട്. അങ്ങനെ വച്ച് ഒരു കണ്ടീഷനാണ് ആധാര്‍ ലിങ്ക് ആയിട്ടുള്ള സേവനങ്ങള്‍ നല്‍കുമ്പോള്‍ ആ സേവനങ്ങള്‍ക്ക് ഓരോ വര്‍ഷവും ഈടാക്കുന്ന തുകയുടെ അഞ്ച് ശതമാനം വര്‍ദ്ധിപ്പിക്കുക എന്നുള്ളത്.ഇപ്പോള്‍ വാട്ടര്‍ താരി ഫില്‍ കേരള സര്‍ക്കാര്‍ വര്‍ദ്ധനവ് വരുത്തിയപ്പോള്‍ ആ ഉണ്ടായ ഹൈക്ക് ഞആക യുടെ 5% ല്‍ ഉള്‍ക്കൊള്ളിച്ചു കൊണ്ട് ഇനിയും വര്‍ദ്ധനവ് വരുത്തേണ്ട എന്ന് വാട്ടര്‍ അതോറിറ്റിക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഡിപ്പാര്‍ട്ട്‌മെന്റ് വഴി കേന്ദ്ര ഫിനാന്‍സ് ഡിപ്പാര്‍ട്ട്‌മെന്റ് ഡേയും ആര്‍ബിഐയേയും ഇക്കാര്യം ധരിപ്പിക്കും.

 

---- facebook comment plugin here -----

Latest