Connect with us

Ongoing News

റണ്‍ റണ്‍ സി എസ് കെ; റെക്കോര്‍ഡ് വിജയലക്ഷ്യം കുറിച്ച് ചെന്നൈ

രഹാനെക്ക് 29 പന്തില്‍ 71 റണ്‍സ്. മൂന്ന് ചെന്നൈ താരങ്ങൾക്ക് അർധ സെഞ്ച്വറി. കൊൽക്കത്തക്ക് ലക്ഷ്യം 236 റൺസ്

Published

|

Last Updated

കൊല്‍ക്കത്ത | കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനുമുന്നില്‍ റണ്‍മല പടുത്തുയര്‍ത്തി ചെന്നൈ സൂപ്പര്‍ കിംഗ്‌സ്. നാല് വിക്കറ്റ് നഷ്ടത്തിലാണ് 234 എന്ന ഈ വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന സ്‌കോര്‍ ചെന്നൈ ടീം അടിച്ചെടുത്തത്.

ടോസ് നേടിയ കൊല്‍ക്കത്ത ബോളിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. ഓപണര്‍മാരായ റിതുരാജ് ഗെയ്ക്വാദ് (35), ഡെവോണ്‍ കോണ്‍വെ (56) എന്നിവര്‍ മികച്ച തുടക്കമാണ് ചെന്നൈക്ക് നല്‍കിയത്. വണ്‍ ഡൗണായെത്തിയ അജങ്ക്യ രഹാനെയുടെ അപരാജിത ബാറ്റിംഗാണ് ചെന്നൈക്ക് കൂറ്റന്‍ സ്‌കോര്‍ സമ്മാനിച്ചത്. 29 പന്തില്‍ 71 റണ്‍സാണ് രഹാനെ അടിച്ചുകൂട്ടിയത്. 21 ബോളില്‍ 50 റണ്‍സെടുത്ത ശിവം ദുബൈയും മികച്ച പ്രകടനം നടത്തി.

രഹാനെയും ശിവം ദുബെയും ചേര്‍ന്നുള്ള കൂട്ടുകെട്ട് 16 പന്തില്‍ 50 റണ്‍സാണ് എടുത്തത്.

---- facebook comment plugin here -----

Latest