Kerala
കരിപ്പൂരിലെ റണ്‍വേ നവീകരണം ഹജ്ജ് തീര്‍ഥാടന വിമാന സര്‍വീസുകളെ ബാധിക്കില്ല: മന്ത്രി
ഹജ്ജ് പുറപ്പെടല്‍ കേന്ദ്രമായി കരിപ്പൂര്‍, കണ്ണൂര്‍ വിമാനത്താവളങ്ങളെ കൂടി ഉള്‍പ്പെടുത്തിയത് തീര്‍ഥാടകര്‍ക്ക് ഗുണകരമാകും.
![](https://assets.sirajlive.com/2023/02/v-abdurahiman-897x538.gif)
മലപ്പുറം | കരിപ്പൂരിലെ റണ്‍വേ നവീകരണം ഹജ്ജ് തീര്‍ഥാടന വിമാന സര്‍വീസുകളെ ബാധിക്കില്ലെന്ന് വഖ്ഫ്-ഹജ്ജ് തീര്‍ഥാടന വകുപ്പു മന്ത്രി വി അബ്ദുറഹ്മാന്‍. ഹജ്ജ് പുറപ്പെടല്‍ കേന്ദ്രമായി കരിപ്പൂര്‍, കണ്ണൂര്‍ വിമാനത്താവളങ്ങളെ കൂടി ഉള്‍പ്പെടുത്തിയത് തീര്‍ഥാടകര്‍ക്ക് ഗുണകരമാകുമെന്നും മന്ത്രി വ്യക്തമാക്കി.
കേരളത്തില്‍ കൊച്ചി, കരിപ്പൂര്‍, കണ്ണൂര്‍ വിമാനത്താവളങ്ങളാണ് ഹജ്ജ് എംബാര്‍ക്കേഷന്‍ പോയിന്റായി തിരഞ്ഞെടുത്തിട്ടുള്ളത്.
ഇത്തവണ സര്‍ക്കാര്‍ ക്വാട്ട 80 ശതമാനമാക്കിയത് കൂടുതല്‍ പേര്‍ക്ക് ഹജ്ജ് കര്‍മമനുഷ്ഠിക്കാന്‍ അവസരമൊരുക്കുമെന്നും മന്ത്രി പറഞ്ഞു. ക്വാട്ട വര്‍ധിപ്പിക്കണമെന്ന നിര്‍ദേശം സംസ്ഥാന സര്‍ക്കാര്‍ നല്‍കിയിരുന്നതായും മന്ത്രി പറഞ്ഞു.