Connect with us

Business

വീണ്ടും റെക്കോർഡ് തകർച്ചയിൽ രൂപ; ഡോളറിനെതിരെ 83 എന്ന നിലയിൽ

വർദ്ധിച്ചുവരുന്ന പണപ്പെരുപ്പം തടയുന്നതിനായി ലോകമെമ്പാടുമുള്ള പ്രധാന സെൻട്രൽ ബാങ്കുകൾ നിരക്കുകൾ വർദ്ധിപ്പിച്ചതിനെത്തുടർന്നാണ് രൂപയുടെ മൂല്യം വലിയ തോതിൽ ഇടിഞ്ഞത്.

Published

|

Last Updated

ന്യൂഡൽഹി| ബുധനാഴ്ച രൂപയുടെ മൂല്യം എക്കാലത്തെയും താഴ്ന്ന നിലയിലെത്തി. ഡോളറിനെതിരെ രൂപയുടെ മൂല്യം 83.01 എന്ന നിലയിലേക്കാണ് രൂപ കൂപ്പുകുത്തിയത്. വർദ്ധിച്ചുവരുന്ന പണപ്പെരുപ്പം തടയുന്നതിനായി ലോകമെമ്പാടുമുള്ള പ്രധാന സെൻട്രൽ ബാങ്കുകൾ നിരക്കുകൾ വർദ്ധിപ്പിച്ചതിനെത്തുടർന്നാണ് രൂപയുടെ മൂല്യം വലിയ തോതിൽ ഇടിഞ്ഞത്.

ആഗോളതലത്തിൽ, എല്ലാ പ്രധാന കറൻസികൾക്കെതിരെയും യുഎസ് ഡോളർ ശക്തിപ്രാപിച്ചു. ഇത് രൂപയെയും ബാധിച്ചുവെന്നാണ് വിലയിരുത്തൽ.

ഭക്ഷ്യവസ്തുക്കളുടെ വില വർധിച്ചതിനെ തുടർന്ന് കഴിഞ്ഞ മാസം ബ്രിട്ടനിലെ പണപ്പെരുപ്പം 40 വർഷത്തെ ഏറ്റവും ഉയർന്ന നിലയിലെത്തിയിരുന്നു. വിലക്കയറ്റം പിടിച്ചുനിർത്താൻ ബാങ്ക് ഓഫ് ഇംഗ്ലണ്ട് എത്രയും വേഗം പലിശ നിരക്ക് ഉയർത്തിയേക്കുമെന്ന് ഊഹാപോഹമുണ്ട്.

രൂപയുടെ മൂല്യത്തകർച്ച എന്നതിലുപരി യുഎസ് ഡോളറിന്റെ ശക്തിയായാണ് താൻ ഇതിനെ കാണുന്നതെന്നാണ് കഴിഞ്ഞ ദിവസം രൂപയുടെ ഇടിവിനെക്കുറിച്ച് കേന്ദ്ര ധനമന്ത്രി നിർമലാ സീതാരമൻ അഭിപ്രായപ്പെട്ടത്. ഇത് വലിയ തോതിൽ ട്രോൾ പരിഹാസത്തിനും ഇടയാക്കിയിരുന്നു.

---- facebook comment plugin here -----

Latest