Connect with us

National

വീണ്ടും മുല്യമിടിഞ്ഞ് രൂപ; ഡോളറിനെതിരെ 45 പൈസയുടെ ഇടിവ്

ഇന്നു വ്യാപാരം തുടങ്ങിയപ്പോള്‍ തന്നെ 45 പൈസയുടെ ഇടിവിലേക്കു വീണു

Published

|

Last Updated

മുംബൈ |  ഡോളറിന് എതിരായ വിനിമയത്തില്‍ വീണ്ടും കൂപ്പു കുത്തി രൂപ. 45 പൈസയുടെ ഇടിവാണ് ഇന്നു വ്യാപാരത്തുടക്കത്തിലുണ്ടായത്. 87.95 ആണ് നിലവില്‍ ഡോളറിനെതിരെ രൂപയുടെ മൂല്യം.ആഗോള വിപണിയില്‍ ഡോളര്‍ കരുത്താര്‍ജിച്ചതാണ് രൂപക്കു തിരിച്ചടിയായത്.

ആഭ്യന്തര വിപണിയിലെ മാറ്റങ്ങളും മൂല്യത്തെ സ്വാധീനിച്ചു.വെള്ളിയാഴ്ച വിനിമയം അവസാനിപ്പിച്ചപ്പോള്‍ രൂപ 9 പൈസയുടെ നേട്ടമുണ്ടാക്കിയിരുന്നു. ഇന്നു വ്യാപാരം തുടങ്ങിയപ്പോള്‍ തന്നെ 45 പൈസയുടെ ഇടിവിലേക്കു വീണു.ഓഹരി വിപണിയും നഷ്ടത്തിലാണ് വ്യാപാരം തുടങ്ങിയത്. സെന്‍സെക്സ് 343.83 പോയിന്റും നിഫ്റ്റി 105.55 പോയിന്റും താഴ്ന്നു. അമേരിക്കയുടെ പുതിയ അധിക നികുതി ഭീഷണിയും വിദേശ നിക്ഷേപകര്‍ പിന്‍വാങ്ങുമെന്ന ആശങ്കയുമാണ് വിപണിയില്‍ പ്രതിഫലിച്ചത്.

Latest