rupee weak
രൂപക്ക് റെക്കോര്‍ഡ് ഇടിവ്; ഡോളറിന് 77.40ന് താഴെ
ഓഹരി വിപണികളും കൂപ്പുകുത്തി.
മുംബൈ | രൂപക്ക് ചരിത്രത്തിലെ ഏറ്റവും വലിയ ഇടിവ്. ഇന്ന് രാവിലെ ഒരു ഡോളര്‍ ലഭിക്കാന്‍ 77.40 രൂപ വ്യാപാരികള്‍ക്ക് നല്‍കേണ്ടി വന്നു. മാര്‍ച്ചില്‍ ഡോളറിനെതിരെ 77.05ലെത്തിയതാണ് നേരത്തേയുണ്ടായിരുന്ന രൂപയുടെ വലിയ തകര്‍ച്ച.
റിപ്പോ നിരക്കുകള്‍ ഉയര്‍ത്തിയത് കാരണമുള്ള ഉയര്‍ന്ന പലിശ നിരക്കിന് പുറമെ ചൈനയിലെ ലോക്ക്ഡൗണും യൂറോപ്പിലെ യുദ്ധഭീതിയുമാണ് രൂപ ദുര്‍ബലമായതിന് പ്രധാന കാരണങ്ങള്‍. രണ്ട് പതിറ്റാണ്ടിലെ ശക്തമായ നിലയിലാണ് യു എസ് ഡോളര്‍.
ഓഹരി വിപണികളും കൂപ്പുകുത്തി. ബി എസ് ഇ സെന്‍സെക്‌സ് 701 പോയിന്റ് ഇടിഞ്ഞ് 54,136ലെത്തി. എന്‍ എസ് ഇ നിഫ്റ്റി 192 പോയിന്റ് മാറി 16,129ലേക്ക് താഴ്ന്നു.
---- facebook comment plugin here -----