Connect with us

National

രാ​ജ​സ്ഥാ​ൻ കോ​ൺ​ഗ്ര​സി​ൽ തി​ര​ക്കി​ട്ട നീ​ക്ക​ങ്ങ​ൾ; ഗെ​ഹ്‌​ലോ​ട്ടി​ന്‍റെ വ​സ​തി​യി​ൽ ഇ​ന്ന് പാർട്ടി നിയമസഭാ കക്ഷി യോഗം

കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെ​ഹ്‌​ലോട്ട് മത്സരിക്കുമെന്ന് പ്രഖ്യാപിച്ചതിന് പിന്നാലെ രാജസ്ഥാനിൽ നിർണായക നീക്കങ്ങൾ

Published

|

Last Updated

ജയ്പൂർ | കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെ​ഹ്‌​ലോട്ട് മത്സരിക്കുമെന്ന് പ്രഖ്യാപിച്ചതിന് പിന്നാലെ രാജസ്ഥാനിൽ നിർണായക നീക്കങ്ങൾ. കോൺഗ്രസ് നിയമസഭാ കക്ഷി യോഗം ഇന്ന് വൈകീട്ട് ജയ്പൂരിൽ ഗെഹ്‍ലോട്ടിന്റെ വസതിയിൽ ചേരും. ഗെഹ്‌ലോട്ട് കോൺഗ്രസ് അധ്യക്ഷ പദവിയിലേക്ക് മത്സരിക്കുന്ന സാഹചര്യത്തിൽ സംസ്ഥാനത്ത് നേതൃമാറ്റം ഉണ്ടായേക്കുമെന്ന് ചർച്ചകൾക്കിടെയാണ് യോഗം. അശോക് ഗെ​ഹ്‌​ലോട്ടിന്റെ പിൻഗാമി ആരെന്നത് സംബന്ധിച്ച് യോഗത്തിൽ തീരുമാനമുണ്ടാകുമെന്ന് റിപ്പോർട്ടുകൾ പറയുന്നു.

വൈകീട്ട് എഴിനാണ് യോഗം. കോ​ൺ​ഗ്ര​സ് ദേ​ശീ​യ നി​രീ​ക്ഷ​ക​ൻ മ​ല്ലി​കാ​ർ​ജു​ൻ ഖാ​ർ​ഗേ​യും ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​ജ​യ് മാ​ക്ക​നും യോഗത്തിൽ പങ്കെടുക്കും. മു​ഖ്യ​മ​ന്ത്രി സ്ഥാ​ന​ത്തേ​ക്ക് എ​ത്താ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന സ്പീ​ക്ക​ർ സി.​പി.​ജോ​ഷി​യു​ടെ​യും യു​വ​നേ​താ​വ് സ​ച്ചി​ൻ പൈ​ല​റ്റി​ന്‍റെ​യും രാ​ഷ്ട്രീ​യ​ഭാ​വി തീ​രു​മാ​നി​ക്കു​ന്ന യോ​ഗം കൂ​ടി​യാ​കും ഇ​ത്.

 

Latest