Connect with us

Kerala

റസലിന്റെ മൃതദേഹം രാവിലെ നെടുമ്പാശ്ശേരിയിലെത്തിക്കും; ഉച്ചക്ക് ശേഷം ചങ്ങനാശ്ശേരിയില്‍ വിലാപയാത്ര

നാളെ ഉച്ചക്ക് 12നാണ് സംസ്‌കാരം

Published

|

Last Updated

കോട്ടയം | അന്തരിച്ച സി പി എം കോട്ടയം ജില്ലാ സെക്രട്ടറി എ വി റസലിന്റെ മൃതദേഹം ഇന്ന് നാട്ടിലെത്തിക്കും. രാവിലെ ഒമ്പതോടെ നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ എത്തിക്കുന്ന മൃതദേഹം മുതിര്‍ന്ന സി പി എം നേതാക്കളും കോട്ടയം ജില്ലാ കമ്മിറ്റിയും ചേര്‍ന്ന് ഏറ്റുവാങ്ങും. ഉച്ചക്ക് 12 മണിക്ക് കോട്ടയം ജില്ലാ കമ്മിറ്റി ഓഫീസില്‍ പൊതുദര്‍ശനത്തിന് വെക്കും. റസല്‍ ദീര്‍ഘകാലം ഏരിയാ സെക്രട്ടറിയായിരുന്ന ചങ്ങനാശ്ശേരി പാര്‍ട്ടി ഓഫീസിലേക്ക് ഉച്ചക്ക് ശേഷം വിലാപയാത്രയായി മൃതദേഹം കൊണ്ടുപോകും. വൈകിട്ടോടെ ചങ്ങനാശ്ശേരി തെങ്ങണയിലെ വീട്ടിലെത്തിക്കും. നാളെ ഉച്ചക്ക് 12നാണ് സംസ്‌കാര ചടങ്ങുകള്‍.

അര്‍ബുധ രോഗബാധിതനായി ചെന്നൈ അപ്പോളോ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഇന്നലെയാണ് റസല്‍ മരിച്ചത്. ശസ്ത്രക്രിയക്ക് വിധേയനായി സുഖപ്പെട്ട ശേഷം നാട്ടിലേക്ക് മടങ്ങാനിരിക്കെ ഹൃദയാഘാതം സംഭവിക്കുകയായിരുന്നു.

2021ല്‍ കോട്ടയം ജില്ലാ സെക്രട്ടറിയായിരുന്ന വി എന്‍ വാസവന്‍ നിയമസഭാംഗമായതോടെയാണ് റസല്‍ ആദ്യമായി ജില്ലാ സെക്രട്ടറിയായത്. പിന്നീട് കഴിഞ്ഞ ജില്ലാ സമ്മേളനത്തില്‍ വീണ്ടും ജില്ലാ സെക്രട്ടറി തിരഞ്ഞെടുക്കപ്പെട്ടു. ലോക്‌സഭാ തിരഞ്ഞെടുപ്പിലും പിന്നീട് നിയമസഭാ തിരഞ്ഞെടുപ്പിലും വാസവന്‍ മത്സരിച്ചപ്പോള്‍ റസലാണ് ജില്ലാ സെക്രട്ടറിയുടെ ചുമതല വഹിച്ചിരുന്നത്. 12 വര്‍ഷമായി ജില്ലാ സെക്രട്ടേറിയറ്റിലും 24 വര്‍ഷമായി ജില്ലാ കമ്മിറ്റിയിലും റസല്‍ അംഗമായിരുന്നു. ഡി വൈ എഫ് ഐ സംസ്ഥാന വൈസ് പ്രസിഡന്റ്, കേന്ദ്ര കമ്മിറ്റി അംഗം, ഏഴ് വര്‍ഷം കോട്ടയം ജില്ലാ സെക്രട്ടറി എന്നീ സ്ഥാനങ്ങളും വഹിച്ചിരുന്നു.. സി ഐ ടി യു അഖിലേന്ത്യാ പ്രവര്‍ത്തകസമിതി അംഗം കൂടിയാണ്.

 

 

Latest