International
യുക്രൈനെതിരെ കടുത്ത ആക്രമണവുമായി റഷ്യ; മലയാളി വിദ്യാര്‍ഥികള്‍ ബങ്കറില്‍
കീവില്‍ റഷ്യ ഇന്നലെ നടത്തിയ വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 10 ആയി.
കീവ് | ക്രിമിയന്‍ പാലം യുക്രൈന്‍ തകര്‍ത്തതിന് തിരിച്ചടിയെന്ന നിലയില്‍ കടുത്ത ആക്രമണം അഴിച്ചുവിട്ട് റഷ്യ. ഇതേതുടര്‍ന്ന് യുക്രൈനിലെ മലയാളി വിദ്യാര്‍ഥികള്‍ ബങ്കറുകളില്‍ അഭയം തേടി. ഓണ്‍ലൈന്‍ പഠനം അവസാനിപ്പിക്കുകയും കോളജുകള്‍ സാധാരണ നിലയില്‍ പ്രവര്‍ത്തിക്കാന്‍ ആരംഭിക്കുകയും ചെയ്തതിനെ തുടര്‍ന്നാണ് മലയാളി വിദ്യാര്‍ഥികള്‍ യുക്രൈനിലേക്ക് മടങ്ങിയിരുന്നത്.
കീവില്‍ റഷ്യ നടത്തിയ വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 10 ആയിട്ടുണ്ട്. പന്ത്രണ്ട് പേര്‍ക്ക് പരുക്കേറ്റു. സപോറിഷ്യയില്‍ ഇന്ന് നടന്ന ആക്രമണത്തില്‍ 17 പേര്‍ കൊല്ലപ്പെട്ടു. 10 കുട്ടികളുള്‍പ്പടെ 89 പേര്‍ക്ക് പരുക്കേറ്റു. 20 വീടുകളും 50 അപ്പാര്‍ട്ട്‌മെന്റുകളും തകര്‍ന്നു.
---- facebook comment plugin here -----