International
കരിങ്കടലില്‍ വെടിനിര്‍ത്താന്‍ റഷ്യയും യുക്രൈനും തമ്മില്‍ ധാരണ
സഊദി അറേബ്യയില്‍ അമേരിക്കയുടെ മധ്യസ്ഥതയില്‍ നടന്ന ചര്‍ച്ചയിലാണ് തീരുമാനം

റിയാദ് | കരിങ്കടലില്‍ വെടിനിര്‍ത്താന്‍ റഷ്യയും യുക്രൈനും തമ്മില്‍ ധാരണയായി. സഊദി അറേബ്യയില്‍ അമേരിക്കയുടെ മധ്യസ്ഥതയില്‍ നടന്ന ചര്‍ച്ചയിലാണ് തീരുമാനം. ധാരണ നിലവില്‍ വരും മുന്‍പ് ചില ഉപരോധങ്ങള്‍ പിന്‍വലിക്കണമെന്ന് റഷ്യ ആവശ്യപ്പെട്ടിട്ടുണ്ട്. ധാരണ അനുസരിക്കാന്‍ യുക്രൈന്‍ പ്രസിഡന്റിനോട് അമേരിക്ക നിര്‍ദേശിക്കണമെന്നും റഷ്യ ആവശ്യപ്പെട്ടു
വെടിനിര്‍ത്തല്‍ നിലവില്‍ വന്നാല്‍ യുക്രൈനിന് ഇനി കരിങ്കടല്‍ വഴി ധാന്യ കയറ്റുമതിക്ക് തടസ്സമുണ്ടാവില്ല. ഊര്‍ജോത്പാദന കേന്ദ്രങ്ങള്‍ ആക്രമിക്കില്ല, ചരക്ക് കപ്പലുകള്‍ സൈനിക ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കില്ല തുടങ്ങിയ ധാരണകളിലേക്കും ഇരു രാജ്യങ്ങളും എത്തിയിട്ടുണ്ട്.
റഷ്യയില്‍ നിന്നുള്ള കാര്‍ഷികോല്‍പ്പന്നങ്ങളുടെയും വളത്തിന്റെയും കയറ്റുമതിക്ക് ഏര്‍പ്പെടുത്തിയിരുന്ന ഉപരോധം നീക്കിയേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്