Connect with us

International

ഈസ്റ്റര്‍ ദിനത്തില്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ച് റഷ്യ; പ്രതികരിക്കാതെ യുക്രൈന്‍

ശനിയാഴ്ച വൈകുന്നേരം 6 മുതല്‍ തിങ്കളാഴ്ച അര്‍ദ്ധരാത്രി വരെ എല്ലാ സൈനിക പ്രവര്‍ത്തനങ്ങളും നിര്‍ത്തിവയ്ക്കുമെന്ന് റഷ്യന്‍ ടെലിവിഷനു നല്‍കിയ പ്രസ്താവനയില്‍ പുടിന്‍ പറഞ്ഞു.

Published

|

Last Updated

മോസ്‌കോ  | യുക്രൈനില്‍ ഈസ്റ്റര്‍ ദിനത്തില്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ച് റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുടിന്‍.മാനുഷിക പരിഗണനകളുടെ അടിസ്ഥാനത്തില്‍ റഷ്യ ശനിയാഴ്ച വൈകുന്നേരം 6 മുതല്‍ തിങ്കളാഴ്ച അര്‍ദ്ധരാത്രി വരെ എല്ലാ സൈനിക പ്രവര്‍ത്തനങ്ങളും നിര്‍ത്തിവയ്ക്കുമെന്ന് റഷ്യന്‍ ടെലിവിഷനു നല്‍കിയ പ്രസ്താവനയില്‍ പുടിന്‍ പറഞ്ഞു.

ഈസ്റ്റര്‍ ദിനത്തില്‍ വെടിനിര്‍ത്തല്‍ 30 മണിക്കൂര്‍ സമയമാണ് നീണ്ടുനില്‍ക്കുകയെന്ന് റഷ്യന്‍ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. റഷ്യന്‍ ജനറല്‍ സ്റ്റാഫ് ചീഫ് വലേരി ഗെരാസിമോവുമായി കൂടിക്കാഴ്ച നടത്തിയ ശേഷമാന് പുടിന്‍ പ്രഖ്യാപനം നടത്തിയത് .അതേസമയം, ശത്രുവിന്റെ സാധ്യമായ വെടിനിര്‍ത്തല്‍ ലംഘനങ്ങളും പ്രകോപനങ്ങളും,ആക്രമണാത്മക നടപടികളും ചെറുക്കാന്‍ സൈന്യം തയ്യാറായിരിക്കമെന്നും യുക്രൈന്‍ പക്ഷം റഷ്യയുടെ മാതൃക പിന്തുടരണമെന്നും അദ്ദേഹം പറഞ്ഞു
വിഷയത്തില്‍ യുക്രൈന്‍ ഇതുവരെയും പ്രതികരിച്ചിട്ടില്ല