Connect with us

russia-ukrine war

യുദ്ധത്തിന്റെ ആദ്യദിനം വന്‍ വിജയമെന്ന് റഷ്യ

ഖെര്‍സോന്‍ അടക്കം തെക്കന്‍ ഉക്രൈനിലെ ആറ് മേഖലകള്‍ പിടിച്ചെടുത്തു

Published

|

Last Updated

മോസ്‌കോ | ഉക്രൈന്‍ യുദ്ധത്തിന്റെ ആദ്യദിനം വിജയമെന്ന് റഷ്യന്‍ സൈന്യം. ചെര്‍ണോബില്‍ ആണവനിലയം ഉള്‍പ്പെടുന്ന മേഖലയുടെ നിയന്ത്രണം ഏറ്റെടുത്തു കഴിഞ്ഞു. ഖെര്‍സോന്‍ അടക്കം തെക്കന്‍ ഉക്രൈനിലെ ആറ് മേഖലകള്‍ റഷ്യന്‍ നിയന്ത്രണത്തിലാണ്. യുക്രൈയിനിലെ 11 വ്യോമതാവളങ്ങളടക്കം 70 സൈനിക കേന്ദ്രങ്ങള്‍ തകര്‍ത്തെന്നും റഷ്യ അവകാശപ്പെട്ടു. റഷ്യന്‍ സൈന്യം ഉക്രൈന്‍ തലസ്ഥാനമായ കീവിലേക്കും പോരാട്ടം വ്യാപിച്ചു കഴിഞ്ഞതായാണ് വിവരം.

അതിനിടെ അധിനിവേശം നടത്തിയ റഷ്യയുടേയും വിമതരുടേയും ആദ്യ ലക്ഷ്യം താനാകാമെന്ന് ഉക്രൈന്‍ പ്രസിഡന്റ് വൊളോദിമിര്‍ സെലന്‍സ്‌കി പറഞ്ഞു. റഷ്യന്‍ സൈന്യം തലസ്ഥാനമായ കീവില്‍ പ്രവേശിച്ചിട്ടുണ്ട്. എന്നെയും കുടുംബത്തേയും അവര്‍ ആദ്യ ലക്ഷ്യമിടും. രാഷ്ട്രത്തലവനെ ഇല്ലാതാക്കി രാജ്യം പിടിച്ചടക്കാനാകും ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തെ സംരക്ഷിക്കാനുള്ള പോരാട്ടത്തില്‍ ഞങ്ങള്‍ തനിച്ചാണ്. എല്ലാവര്‍ക്കും ഭയമാണ്.
സൈനികരും സാധാരണക്കാരായ ജനങ്ങളും ഉള്‍പ്പെടെ ഇതുവര ആകെ 137 ഉക്രൈനികള്‍ മരിച്ചു. 316 പേര്‍ക്ക് പരുക്ക് പറ്റിയതായും സെലന്‍സ്‌കി അറിയിച്ചു.