International
അഫ്ഗാന്‍ അഭയാര്‍ത്ഥികളുടെ പ്രശ്‌നം പരിഹരിക്കാന്‍ കൂട്ടായ പരിശ്രമമുണ്ടാകണമെന്ന് റഷ്യ
യു.എന്‍ അഭയാര്‍ത്ഥി ഹൈക്കമ്മീഷണറുടെ റിപ്പോര്‍ട്ട് അനുസരിച്ച് അടുത്ത നാല് മാസത്തിനുള്ളില്‍ അഫ്ഗാനില്‍ നിന്നുള്ള 500,000 ആളുകള്‍ അഭയാര്‍ത്ഥികളായി മാറും.

മോസ്‌കോ| അഫ്ഗാന്‍ അഭയാര്‍ത്ഥികളുടെ പ്രശ്‌നം പരിഹരിക്കാന്‍ കൂട്ടായ പരിശ്രമമുണ്ടാകണമെന്ന് റഷ്യന്‍ വിദേശകാര്യ മന്ത്രി സെര്‍ജി ലാവ്‌റോവ്. ഖത്തര്‍ വിദേശകാര്യ മന്ത്രി മുഹമ്മദ് അല്‍താനിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. എത്രയും വേഗം പ്രശ്‌നം പരിഹരിക്കണമെന്നാണ് റഷ്യ ആഗ്രഹിക്കുന്നതെന്നും ഇതിനായി എല്ലാ രാജ്യങ്ങളും ഇടപെടണമെന്നും അദ്ദേഹം പറഞ്ഞു.
താലിബാന്‍ അഫ്ഗാനിസ്താനില്‍ അധികാരം പിടിച്ചതോടെ നിരവധി പേരാണ് രാജ്യം വിടുന്നത്. യു.എന്‍ അഭയാര്‍ത്ഥി ഹൈക്കമ്മീഷണറുടെ റിപ്പോര്‍ട്ട് അനുസരിച്ച് അടുത്ത നാല് മാസത്തിനുള്ളില്‍ അഫ്ഗാനില്‍ നിന്നുള്ള 500,000 ആളുകള്‍ അഭയാര്‍ത്ഥികളായി മാറും. തൊഴിലില്ലായ്മയും സുരക്ഷാ പ്രശ്‌നങ്ങളും രാഷ്ട്രീയമായ അനിശ്ചിതാവസ്ഥയുമാണ് അഫ്ഗാനിസ്താനില്‍ നിന്ന് ആളുകള്‍ പലായനം ചെയ്യാനുള്ള കാരണം.