Connect with us

International

യുക്രൈനില്‍ ഇന്നും വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ച് റഷ്യ

നാറ്റോ അംഗത്വത്തിനായി സമ്മര്‍ദം ചെലുത്തില്ലെന്ന് പ്രസിഡന്റ് വോളോദിമിര്‍ സെലന്‍സ്‌കി

Published

|

Last Updated

കീവ്  | യുക്രൈനില്‍ ഇന്നും വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ച് റഷ്യ. കീവ്, ചെർണിവ്, സുമി, ഖാർകിവ്, മരിയുപോൾ എന്നീ നഗരങ്ങളിലാണ് താത്കാലിക വെടിനിർത്തൽ. ഇന്ന് ഇന്ത്യന്‍ സമയം ഉച്ചക്ക് 12.30ന് വെടിനിര്‍ത്തല്‍ നിലവില്‍ വരും. ഇന്ത്യന്‍ വിദ്യാര്‍ഥികളെ ഒഴിപ്പിക്കുന്ന പശ്ചാത്തലത്തില്‍ ഇന്ത്യക്ക്ും ഏറെ ആശ്വാസം പകരുന്നതാണ് തീരുമാനം.

അതേ സമയം യുക്രൈന്‍ നാറ്റോ അംഗത്വത്തിനായി സമ്മര്‍ദം ചെലുത്തില്ലെന്ന് പ്രസിഡന്റ് വോളോദിമിര്‍ സെലന്‍സ്‌കിവ്യക്തമാക്കി. തിങ്കളാഴ്ച രാത്രി എബിസി ന്യൂസിന് അനുവദിച്ച അഭിമുഖത്തിലാണ് സെലന്‍സ്‌കി ഇക്കാര്യം വ്യക്തമാക്കിയത്.
പുടിന്‍ സ്വതന്ത്രമായി അംഗീകരിച്ച രണ്ട് റഷ്യന്‍ അനുകൂല പ്രദേശങ്ങളുടെ പദവിയില്‍ വിട്ടുവീഴ്ച്ക്കു തയാറാണെന്നും സെലന്‍സ്‌കി പറഞ്ഞു.

യുക്രൈനെ ആക്രമിക്കാന്‍ പുടിന്‍ പറഞ്ഞ കാരണങ്ങളില്‍ പ്രധാനപ്പെട്ടവയിലാണ് സമവായമാകാമെന്ന നിലപാടില്‍ സെലന്‍സ്‌കി എത്തിയിരിക്കുന്നത്.

യുക്രൈനെ അംഗീകരിക്കാന്‍ നാറ്റോ തയാറല്ല. നാറ്റോ വിവാദപരമായ കാര്യങ്ങളെയും റഷ്യയുമായുള്ള ഏറ്റുമുട്ടലിനെയും ഭയപ്പെടുന്നു. മുട്ടുകുത്തി നിന്ന് എന്തെങ്കിലും യാചിക്കുന്ന രാജ്യത്തിന്റെ പ്രസിഡന്റാകാന്‍ താന്‍ ആഗ്രഹിക്കുന്നില്ലെന്നും യുക്രൈന്‍ പ്രസിഡന്റ് പറഞ്ഞു

 

 

Latest