Connect with us

National

യുക്രൈനില്‍ നിന്നും ഇന്ത്യക്കാരെ ഒഴിപ്പിക്കാന്‍ റഷ്യ 130 ബസുകള്‍ സജ്ജമാക്കി

കാര്‍ഖിവ്, സുമി എന്നിവിടങ്ങളില്‍ കുടുങ്ങിയവരെ ബല്‍ഗറോഡ് മേഖല വഴി രക്ഷപ്പെടുത്താനാണ് പദ്ധതിയെന്നാണ് റഷ്യന്‍ സര്‍ക്കാരിനെ ഉദ്ധരിച്ച് വാര്‍ത്ത ഏജന്‍സി റിപ്പോര്‍ട്ട് ചെയ്യുന്നത്

Published

|

Last Updated

ന്യൂഡല്‍ഹി | യുക്രൈനില്‍ കുടുങ്ങിയ വിദ്യാര്‍ഥികളടക്കമുള്ള ഇന്ത്യക്കാരെ ഒഴിപ്പിക്കാന്‍ 130 ബസുകള്‍ റഷ്യ സജ്ജമാക്കിയതായി വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. കാര്‍ഖിവ്, സുമി എന്നിവിടങ്ങളില്‍ കുടുങ്ങിയവരെ ബല്‍ഗറോഡ് മേഖല വഴി രക്ഷപ്പെടുത്താനാണ് പദ്ധതിയെന്നാണ് റഷ്യന്‍ സര്‍ക്കാരിനെ ഉദ്ധരിച്ച് വാര്‍ത്ത ഏജന്‍സി റിപ്പോര്‍ട്ട് ചെയ്യുന്നത്.

യുക്രൈന്റെ കിഴക്കന്‍ നഗരങ്ങളായ കര്‍ഖീവ്, പിസോച്ചിന്‍ സുമി തുടങ്ങിയ ഇടങ്ങളില്‍ മലയാളികള്‍ ഉള്‍പ്പടെ നിരവധി ഇന്ത്യക്കാര്‍ കുടുങ്ങിക്കിടക്കുന്നുണ്ട്. റഷ്യയുടെ സഹായത്തോടെ ഇവരെ തിരികെയെത്തിക്കാനുള്ള ശ്രമമാണ് ഇന്ത്യ നടത്തുന്നത്

രക്ഷാദൗത്യത്തിന് സജ്ജമാകാന്‍ വ്യോമസേനക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. റഷ്യന്‍ നിര്‍മ്മിത ഐഎല്‍ 76 വിമാനം ഇതിനായി സജ്ജമാക്കിയതായി വ്യോമ സേന വൃത്തങ്ങള്‍ അറിയിച്ചു. റഷ്യയുടെ അനുമതി കിട്ടിയാലുടന്‍ വിമാനങ്ങള്‍ പുറപ്പെടും.രണ്ടായിരത്തിലേറെ ഇന്ത്യക്കാര്‍ യുക്രൈനില്‍ ഇനിയും കുടുങ്ങി കിടക്കുന്നുണ്ടെന്നാണ് കേന്ദ്രസര്‍ക്കാര്‍ വിശദീകരിക്കുന്നത്. വിദേശ കാര്യമന്ത്രാലയം ഇന്ന് അവതരിപ്പിച്ച കണക്കുകള്‍ പ്രകാരം പിസോച്ചിനില്‍ ആയിരം പേരും കാര്‍ഖീവില്‍ മുന്നൂറു പേരും സുമിയില്‍ എഴുനൂറിലേറെ പേരും കുടുങ്ങി കിടക്കുന്നുണ്ട്. ഇവരെ അതിര്‍ത്തിയിലെത്തിക്കാന്‍ കൂടുതല്‍ ബസുകള്‍ ഏര്‍പ്പെടുത്തുന്നത് പരിഗണനയിലുണ്ട്. പ്രത്യേക ട്രെയിനുകള്‍ ഓടിക്കണമെന്നും യുക്രൈനോട് ഇന്ത്യ അഭ്യര്‍ത്ഥിച്ചു. എല്ലാവരെയും പുറത്തെത്തിക്കും വരെ രക്ഷാദൗത്യം തുടരും.

---- facebook comment plugin here -----

Latest