Connect with us

International

ബെലാറസില്‍ ചര്‍ച്ചക്ക് തയ്യാറെന്ന് റഷ്യ; ബെലാറസ് പറ്റില്ല; വാഴ്‌സയാകാമെന്ന് സെലന്‍സ്‌കി

ഒരു നിഷ്പക്ഷ രാജ്യത്ത് വെച്ച് ചര്‍ച്ച നടത്താമെങ്കില്‍ തങ്ങള്‍ ഒരുക്കമാണെന്ന് സെലൻസ്കി

Published

|

Last Updated

കീവ്/മോസ്‌കോ | ഉക്രൈന്‍ അധിനിവേശം നാലാം ദിവസത്തേക്ക് കടക്കുമ്പോള്‍ സമാധാന ചര്‍ച്ചകള്‍ക്ക സന്നദ്ധത അറിയിച്ച് റഷ്യ. അയല്‍ രാജ്യമായ ബലാറസില്‍ സമാധാന ചര്‍ച്ചകള്‍ക്ക് തയ്യാറാണെന്നും പ്രതിനിധി സംഘത്തെ അയക്കാമെന്നും റഷ്യ വ്യക്തമാക്കി. ഇതിന് പിന്നാലെ പ്രതിനിധി സംഘം ബെലാറസില്‍ എത്തുകയും ചെയ്തു.

എന്നാല്‍ ബെലാറസില്‍ വെടിനിര്‍ത്തല്‍ ചര്‍ച്ചക്കില്ലെന്ന് യുക്രൈന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ സെലന്‍സ്‌കി മറുപടി നല്‍കി. ഒരു നിഷ്പക്ഷ രാജ്യത്ത് വെച്ച് ചര്‍ച്ച നടത്താമെങ്കില്‍ തങ്ങള്‍ ഒരുക്കമാണ്. ബെലാറസില്‍ വെച്ച് റഷ്യ തങ്ങള്‍ക്ക് എതിരെ ആക്രമണങ്ങള്‍ നടത്തുന്നതിനാല്‍ അവിടെ ചര്‍ച്ചക്ക് തയ്യാറല്ലെന്ന് സെലന്‍സ്‌കി വ്യക്തമാക്കി.

അതേസമയം, ചര്‍ച്ചകള്‍ക്ക് മൂന്ന് വേദികളും സെലന്‍സ്‌കി മുന്നോട്ടുവെച്ചു. പോളിഷ് തലസ്ഥാനമായ വാഴ്‌സ, ഇസ്തംബൂള്‍, ബൈകു എന്നിവിടങ്ങളില്‍ ചര്‍ച്ചയാകാമെന്നാണ് സെലന്‍സ്‌കിയുടെ നിലപാട്. നേരത്തെയും സമാനമായ നിലപാടാണ് സെലന്‍സ്‌കി സ്വീകരിച്ചിരുന്നത്.

Latest