International
യുക്രൈനില്‍ 1,351 സൈനികര്‍ കൊല്ലപ്പെട്ടതായി റഷ്യ
അതേസമയം, യുക്രൈനില്‍ നാലാഴ്ചയായി തുടരുന്ന യുദ്ധത്തില്‍ 7,000 മുതല്‍ 15,000 വരെ റഷ്യന്‍ സൈനികര്‍ കൊല്ലപ്പെട്ടതായാണ് നാറ്റോയുടെ കണക്ക്.
ന്യൂയോര്‍ക്ക് | യുക്രൈനില്‍ 1,351 റഷ്യന്‍ സൈനികര്‍ കൊല്ലപ്പെട്ടതായി റഷ്യന്‍ സൈനിക ജനറല്‍ സ്റ്റാഫ് ഡെപ്യൂട്ടി ചീഫ് അറിയിച്ചു. 3,825 റഷ്യന്‍ സൈനികര്‍ക്ക് പരിക്കേറ്റതായും കേണല്‍ ജനറല്‍ സെര്‍ജി റുഡ്‌സ്‌കോയ് പറഞ്ഞു. കിഴക്കന്‍ യുക്രൈനില്‍ റഷ്യയുടെ പിന്തുണയുള്ള വിഘടനവാദികളെ റഷ്യന്‍ കണക്കില്‍ ഉള്‍പ്പെടുത്തിയിട്ടില്ല.
അതേസമയം, യുക്രൈനില്‍ നാലാഴ്ചയായി തുടരുന്ന യുദ്ധത്തില്‍ 7,000 മുതല്‍ 15,000 വരെ റഷ്യന്‍ സൈനികര്‍ കൊല്ലപ്പെട്ടതായാണ് നാറ്റോയുടെ കണക്ക്.
---- facebook comment plugin here -----