Connect with us

russia v/s ukraine

ഖേഴ്‌സണ്‍ നഗരം പിടിച്ചെടുത്തതായി റഷ്യ

റെയില്‍വേ സ്റ്റേഷനും തുറമുഖവും റഷ്യ പിടിച്ചെടുത്തതായി മേയറും പ്രതികരിച്ചിട്ടുണ്ട്.

Published

|

Last Updated

കീവ് / മോസ്‌കോ | യുക്രൈനിലെ തെക്കന്‍ നഗരമായ ഖേഴ്‌സണ്‍ പിടിച്ചെടുത്തായി റഷ്യന്‍ പ്രതിരോധ മന്ത്രാലയം അറിയിച്ചു. യുക്രൈനിലെ വലിയ നഗരങ്ങളിലൊന്നാണ് റഷ്യ പിടിച്ചെുടത്തത്. കഴിഞ്ഞ ദിവസം രാത്രി റഷ്യന്‍ സൈനികരെ നഗര തെരുവുകളില്‍ കാണാമായിരുന്നു. റെയില്‍വേ സ്റ്റേഷനും തുറമുഖവും റഷ്യ പിടിച്ചെടുത്തതായി മേയറും പ്രതികരിച്ചിട്ടുണ്ട്.

വടക്കുകിഴക്കന്‍ നഗരമായ ഖാര്‍കീവ് പിടിച്ചെടുക്കാന്‍ റഷ്യ കിണഞ്ഞുശ്രമിക്കുന്നുണ്ട്. റഷ്യന്‍ പാരാട്രൂപ്പര്‍മാര്‍ നഗരത്തില്‍ ഇറങ്ങിയിട്ടുണ്ട്. മേഖലാ പോലീസ് വകുപ്പിന്റെയും കറാസിന്‍ യൂനിവേഴ്‌സിറ്റിയുടെയും കെട്ടിടങ്ങളില്‍ റോക്കറ്റ് ആക്രമണമുണ്ടാതായി റിപ്പോര്‍ട്ടുണ്ട്. നഗരത്തില്‍ ഇതുവരെ 21 പേരാണ് മരിച്ചത്.

അതേസമയം, തലസ്ഥാനമായ കീവിന്റെ 15 മൈല്‍ അകലെ വന്‍തോതില്‍ റഷ്യന്‍ കവചിത വാഹനങ്ങളുടെ സാന്നിധ്യമുണ്ട്. നഗരത്തിലെ ടി വി ടവര്‍ റഷ്യന്‍ മിസൈലുകള്‍ കഴിഞ്ഞ ദിവസം ലക്ഷ്യംവെക്കുകയും അഞ്ച് പേര്‍ മരിക്കുകയും ചെയ്തിരുന്നു.

Latest