russia-ukrain war
നാറ്റോ രാജ്യങ്ങളേയും റഷ്യ ആക്രമിക്കും: സെലന്‍സ്‌കി
യുക്രൈന്‍- പോളണ്ട് അതിര്‍ത്തി നഗരത്തിലെ റഷ്യന്‍ ആക്രമണത്തില്‍ 30 മരണം
കീവ് | അധികം വൈകാതെ റഷ്യാ നാറ്റോ രാജ്യങ്ങളെയും ആക്രമിക്കുമെന്ന് യുക്രൈന്‍ പ്രസിഡന്റ് വ്‌ളാഡിമര്‍ സെസലന്‍സ്‌കി ഇത് തടയാനുള്ള ഏക മാര്‍ഗം യുക്രൈനുമേല്‍ വ്യോമനിരോധന മേഖല പ്രഖ്യാപിക്കുകയാണെന്നും സെലന്‍സ്‌കി പറഞ്ഞു. അതിനിടെ പാളണ്ട്-യുക്രൈന്‍ അതിര്‍ത്തിയിലെ യവോരിവ് നഗരത്തില്‍ റഷ്യ നടത്തിയ ആക്രമണത്തില്‍ 35 പേര്‍ കൊല്ലപ്പെട്ടു. 134 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. 30 ലധികം ക്രൂയിസ് മിസൈലുകള്‍ പ്രയോഗിച്ചായിരുന്നു ആക്രമണം.
പോളണ്ട് അതിര്‍ത്തിയില്‍ നിന്ന് 25 കിലോമീറ്റര്‍ മാത്രം അകലെയാണ് വ്യോമ ആക്രമണം ഉണ്ടായതെന്നതുകൊണ്ട് തന്നെ ഇത് സംഘര്‍ഷത്തിന്റെ ഗുരുതരാവസ്ഥ കൂട്ടുന്നുവെന്ന് ബ്രിട്ടന്‍ ആശങ്കയറിയിച്ചു. പോളണ്ട് അതിര്‍ത്തിയോട് ചേര്‍ന്ന സൈനിക താവളം റഷ്യ ആക്രമിച്ചതില്‍ കടുത്ത പ്രതിഷേധവുമായി അമേരിക്ക രംഗത്തെത്തി. ആക്രമണത്തെ ശക്തമായി അപലപിച്ച യു എസ് നാറ്റോ രാജ്യങ്ങളെ ആക്രമിച്ചാല്‍ തിരിച്ചടിക്കുമെന്നും മുന്നറിയിപ്പ് നല്‍കി.