Connect with us

Kerala

റഷ്യ-യുക്രൈന്‍ മധ്യസ്ഥ ചര്‍ച്ച; ഇന്ത്യ അജിത് ഡോവലിനെ അയക്കുമെന്ന് റിപ്പോര്‍ട്ട്

പ്രധാനമന്ത്രി നരേന്ദ്ര മോദി റഷ്യയും യുക്രൈനും സന്ദര്‍ശിക്കുകയും വ്‌ലാദിമിന്‍ പുടിന്‍, സെലെന്‍സ്‌കി എന്നിവരുമായി കൂടിക്കാഴ്ച നടത്തിയതിന്റെ തുടര്‍ച്ചയായാണ് ഈ നീക്കം

Published

|

Last Updated

ന്യൂഡല്‍ഹി | പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ റഷ്യ, യുക്രൈന്‍ സന്ദര്‍ശനത്തിനു പിന്നാലെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ ഈ ആഴ്ച മോസ്‌കോയിലേക്ക് പോകുമെന്ന് റിപ്പോര്‍ട്ട്. റഷ്യ-യുക്രൈന്‍ യുദ്ധം അവസാനിപ്പിക്കുന്നതിനായി ചര്‍ച്ച നടത്താനാണ് അജിത് ഡോവലിന്റെ യാത്ര. പ്രധാനമന്ത്രി നരേന്ദ്ര മോദി റഷ്യയും യുക്രൈനും സന്ദര്‍ശിക്കുകയും വ്‌ലാദിമിന്‍ പുടിന്‍, സെലെന്‍സ്‌കി എന്നിവരുമായി കൂടിക്കാഴ്ച നടത്തിയതിന്റെ തുടര്‍ച്ചയായാണ് ഈ നീക്കമെന്നാണു കരുതുന്നത്.

സെലെന്‍സ്‌കിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് തൊട്ടുപിന്നാലെ നരേന്ദ്രമോദി റഷ്യന്‍ പ്രസിഡന്റ് പുടിനുമായി ഫോണില്‍ സംസാരിച്ചു. രാഷ്ട്രീയവും നയതന്ത്രപരവുമായ മാര്‍ഗങ്ങളിലൂടെ ഒത്തുതീര്‍പ്പ് കൊണ്ടുവരാനുള്ള ഇന്ത്യയുടെ പ്രതിബദ്ധത പ്രധാനമന്ത്രി അറിയിച്ചിരുന്നു. പുട്ടിനുമായി സംസാരിച്ചതിന്റെ ഫലമായാണ് അജിത് ഡോവല്‍ സമാധാന ചര്‍ച്ചകള്‍ക്കായി മോസ്‌കോയിലേക്ക് അയക്കാന്‍ തീരുമാനിക്കുന്നത്.

 

 

Latest