International
റഷ്യ യുക്രൈന്‍ സമാധാന ചര്‍ച്ച അല്‍പ സമയത്തിനകം; റഷ്യന്‍ സംഘം ബെലാറസില്‍
ഇന്ത്യന്‍ സമയം വൈകിട്ട് 7.30ന് ചര്‍ച്ച നടക്കുമെന്നാണ് സൂചന
ബ്രസ്സ് | റഷ്യ യുക്രൈന്‍ അധിനിവേശം തുടരവെ ഇരു രാജ്യങ്ങളും തമ്മിലുള്ള മൂന്നാംവട്ട സമാധാനചര്‍ച്ച ഇന്ന് ബെലാറൂസില്‍ നടക്കും. ചര്‍ച്ചക്കായി റഷ്യന്‍ പ്രതിനിധിസംഘം ബെലാറസില്‍ എത്തി. യുക്രൈന്‍ സംഘവും ചര്‍ച്ചക്കായി ഉടനെ ബെലാറസിലെ ബ്രസ്സിലെത്തും.
ഇന്ത്യന്‍ സമയം വൈകിട്ട് 7.30ന് ചര്‍ച്ച നടക്കുമെന്നാണ് സൂചന. റഷ്യ-യുക്രൈന്‍ വിദേശകാര്യമന്ത്രിമാര്‍ വ്യാഴാഴ്ച ചര്‍ച്ച നടത്തും. തുര്‍ക്കിയിലെ അന്താലിയയില്‍ വച്ചാകും ചര്‍ച്ച.
അതേസമയം, റഷ്യ മുന്നോട്ടുവച്ച ഒഴിപ്പിക്കല്‍ പാതക്കെതിരെ യുക്രൈന്‍ രംഗത്തെത്തി. ഒഴിപ്പിക്കല്‍ പാത ബെലാറൂസിലേക്കും റഷ്യയിലേക്കുമാണ്. കീവില്‍നിന്നുള്ളവര്‍ക്ക് പോകാന്‍ കഴിയുക ബെലാറൂസിലേക്കാണ്. ഹാര്‍കിവില്‍നിന്ന് റഷ്യയിലേക്കും ഇടനാഴി.ഇത് അധാര്‍മികമെന്നാണ് യുക്രൈന്‍ നിലപാട്.
സുമിയില്‍ നിന്ന് ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ക്ക് പുറപ്പെടാനായില്ല. അഞ്ചുബസുകളില്‍ വിദ്യാര്‍ഥികളെ കയറ്റിയെങ്കിലും യാത്ര വേണ്ടെന്ന് വച്ചു. രക്ഷാദൗത്യത്തിനുളള പാതയില്‍ സ്‌ഫോടനങ്ങള്‍ നടക്കുന്നുവെന്നും സുരക്ഷിതമല്ലെന്നുമുള്ള വിവരത്തെ തുടര്‍ന്നാണ് നടപടി.