Connect with us

International

റഷ്യ-യുക്രൈന്‍ രണ്ടാംഘട്ട സമാധാന ചര്‍ച്ച തുടങ്ങി; അടിയന്തര വെടിനിര്‍ത്തല്‍ ആവശ്യപ്പെടുമെന്ന് യുക്രൈന്‍

Published

|

Last Updated

ബെലാറൂസ് | റഷ്യ-യുക്രൈന്‍ രണ്ടാംഘട്ട സമാധാന ചര്‍ച്ച തുടങ്ങി. ബെലാറൂസ് അതിര്‍ത്തിയിലാണ് ചര്‍ച്ച നടക്കുന്നത്. അടിയന്തര വെടിനിര്‍ത്തല്‍ ആവശ്യപ്പെടുമെന്ന് യുക്രൈന്‍ പ്രസിഡന്റിന്റെ ഉപദേഷ്ടാവ്. സാധാരണക്കാര്‍ക്കായി സുരക്ഷിത പാത ഒരുക്കണമെന്നും യുക്രൈന്‍ ആവശ്യപ്പെടും.

അതിനിടെ, യുദ്ധം തുടരുമെന്ന് റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുടിന്‍ വ്യക്തമാക്കി. ഫ്രഞ്ച് പ്രസിഡന്റുമായുള്ള ഫോണ്‍ സംഭാഷണത്തിലാണ് പുടിന്‍ ഇക്കാര്യം പറഞ്ഞത്. യുക്രൈന്റെ സമ്പൂര്‍ണ നിരായുധീകരണമാണ് ലക്ഷ്യം. ചര്‍ച്ചകള്‍ വൈകിപ്പിക്കാന്‍ യുക്രൈന്‍ ശ്രമിച്ചാല്‍ ഉപാധികള്‍ വര്‍ധിപ്പിക്കുമെന്നും റഷ്യ പ്രതികരിച്ചു.

 

Latest