russia-ukraine peace talk
റഷ്യ- യുക്രൈന്‍: തുര്‍ക്കിയിലെ സമാധാന ചര്‍ച്ചയില്‍ പ്രതീക്ഷാ സൂചനകള്‍
യുക്രൈന്‍ തലസ്ഥാനമായ കീവിലെയും ചെര്‍ണിഹീവിലെയും ആക്രമണങ്ങള്‍ കുറക്കാമെന്ന് റഷ്യ

ഇസ്താംബൂള്‍ | തുര്‍ക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്‍ദുഗാന്റെ മധ്യസ്ഥതയിലുള്ള റഷ്യ- യുക്രൈന്‍ സമാധാന ചര്‍ച്ചയില്‍ പ്രതീക്ഷാ സൂചനകള്‍ പുറത്തുവന്നു. യുക്രൈന്‍ തലസ്ഥാനമായ കീവിലെയും ചെര്‍ണിഹീവിലെയും ആക്രമണങ്ങള്‍ കുറക്കാമെന്ന് റഷ്യന്‍ ഉപ പ്രതിരോധ മന്ത്രി അലക്‌സാണ്ടര്‍ ഫോമിന്‍ പറഞ്ഞു. റഷ്യയുടെ പ്രധാന ആവശ്യങ്ങളിലൊന്നായ നാറ്റോ, ഇ യു വിഷയങ്ങളില്‍ നിഷ്പക്ഷത പാലിക്കാമെന്ന ആവശ്യം യുക്രൈനും സമ്മതിച്ചു.
നാറ്റോ പോലെയുള്ള സൈനിക സഖ്യത്തില്‍ യുക്രൈന്‍ ചേരില്ല, സൈനിക താവളങ്ങള്‍ക്ക് ഇടം നല്‍കില്ല തുടങ്ങിയവയാണ് നിഷ്പക്ഷത കൊണ്ട് ഉദ്ദേശിക്കുന്നത്. സുരക്ഷാ ഉറപ്പുകള്‍ക്ക് പകരമായാണ് യുക്രൈന്‍ ഈ ഉറപ്പ് നല്‍കിയത്. സുരക്ഷാ വിഷയത്തില്‍ പോളണ്ട്, ഇസ്‌റാഈല്‍, തുര്‍ക്കി, കാനഡ എന്നീ രാജ്യങ്ങളാകും ജാമ്യം നില്‍ക്കുക.
ചര്‍ച്ചയില്‍ വലിയ പുരോഗതിയുണ്ടായതായി തുര്‍ക്കി വിദേശകാര്യ മന്ത്രി മെവ്‌ലുത് കവുസോഗ്ലു പറഞ്ഞു. മൂന്ന് മണിക്കൂറോളം ചര്‍ച്ച നീണ്ടു. റഷ്യന്‍ കോടിപതി റോമന്‍ അബ്രാമോവിച്ചും ചര്‍ച്ചയില്‍ പങ്കെടുത്തിരുന്നു.