Connect with us

National

റഷ്യ-യുക്രൈന്‍ യുദ്ധം; ഇന്ത്യ സമാധാനത്തിനൊപ്പം: പ്രധാന മന്ത്രി

'യുദ്ധം അവസാനിപ്പിക്കണമെന്ന് തുടക്കത്തിലേ തന്നെ ഇന്ത്യ ആവശ്യപ്പെട്ടിരുന്നതാണ്. യുദ്ധത്തില്‍ ആരും ജയിക്കുന്നില്ല. ആഗോള തലത്തില്‍ യുദ്ധം വലിയ പ്രത്യാഘാതങ്ങളാണ് സൃഷ്ടിച്ചത്.'

Published

|

Last Updated

ന്യൂഡല്‍ഹി | റഷ്യ-യുക്രൈന്‍ നിലപാട് വ്യക്തമാക്കി ഇന്ത്യന്‍ പ്രധാന മന്ത്രി നരേന്ദ്ര മോദി. ഇന്ത്യ ഇരു രാജ്യങ്ങള്‍ക്കുമൊപ്പമല്ലെന്നും യുദ്ധം ആഗോള സമാധാനത്തിന് ഭീഷണിയാണെന്നും പ്രധാന മന്ത്രി പറഞ്ഞു. യൂറോപ്യന്‍ പര്യടനത്തിനിടെ ജര്‍മന്‍ ചാന്‍സിലറുമായി നടത്തിയ കൂടിക്കാഴ്ചയെ പിന്തുടര്‍ന്നുള്ള സംയുക്ത പ്രസ്താവനയിലാണ് പ്രധാന മന്ത്രി ഇക്കാര്യം പറഞ്ഞത്.

‘ഇന്ത്യ സമാധാനത്തിനൊപ്പമാണ്. യുദ്ധം അവസാനിപ്പിക്കണമെന്ന് തുടക്കത്തിലേ തന്നെ ഇന്ത്യ ആവശ്യപ്പെട്ടിരുന്നതാണ്. യുദ്ധത്തില്‍ ആരും ജയിക്കുന്നില്ല. ആഗോള തലത്തില്‍ യുദ്ധം വലിയ പ്രത്യാഘാതങ്ങളാണ് സൃഷ്ടിച്ചത്’- മോദി പറഞ്ഞു.

വ്യാപാരം, ഊര്‍ജം, വിദ്യാഭ്യാസം തുടങ്ങിയ മേഖലകളില്‍ കൂടുതല്‍ സഹകരിച്ച് മുന്നോട്ടു പോകാന്‍ മോദി-ഷോള്‍സ് കൂടിക്കാഴ്ചയില്‍ തീരുമാനമായി. ഇന്ന് കോപ്പന്‍ ഹേഗനില്‍ നടക്കുന്ന ഇന്ത്യ-നോര്‍ഡിക്ക് ഉച്ചകോടിയില്‍ പ്രധാന മന്ത്രി പങ്കെടുക്കും. നാളെ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണുമായും നരേന്ദ്ര മോദി കൂടിക്കാഴ്ച നടത്തും. മൂന്ന് ദിവസം നീണ്ടു നില്‍ക്കുന്നതാണ് പ്രധാന മന്ത്രി നരേന്ദ്ര മോദിയുടെ യൂറോപ്യന്‍ പര്യടനം.

Latest