International
റഷ്യ-യുക്രൈന്‍ യുദ്ധം; മാധ്യസ്ഥ ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്‍കാന്‍ അമേരിക്ക
സമാധാനം പുനസ്ഥാപിക്കുന്നതിനുള്ള മാധ്യസ്ഥ ചര്‍ച്ചകള്‍ അടുത്താഴ്ച നടക്കും. സഊദി അറേബ്യയിലാണ് ചര്‍ച്ച.

വാഷിങ്ടണ്‍ | റഷ്യ-യുക്രൈന്‍ യുദ്ധം അവസാനിപ്പിക്കാനുള്ള ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്‍കാന്‍ സന്നദ്ധതയുമായി യു എസ്. സമാധാനം പുനസ്ഥാപിക്കുന്നതിനുള്ള മാധ്യസ്ഥ ചര്‍ച്ചകള്‍ അടുത്താഴ്ച നടക്കും. അമേരിക്കയുടെ നേതൃത്വത്തില്‍ സഊദി അറേബ്യയിലാണ് ചര്‍ച്ച.
യു എസ് വിദേശകാര്യ സെക്രട്ടറി മാര്‍ക്കോ റൂബിയോ, സുരക്ഷാ ഉപദേഷ്ടാവ് മൈക്ക് വാല്‍സ്, പ്രത്യേക പ്രതിനിധി സ്റ്റീവ് വിറ്റ്‌കോഫ് എന്നിവരാണ് ചര്‍ച്ചക്ക് നേതൃത്വം നല്‍കുക. യൂറോപ്യന്‍ രാജ്യങ്ങളുടെ പ്രതിനിധികള്‍ ചര്‍ച്ചക്കുണ്ടാകില്ലെന്നാണ് വിവരം.
എന്നാല്‍, ചര്‍ച്ചക്ക് യുക്രൈനെ ക്ഷണിച്ചിട്ടില്ലെന്ന് കഴിഞ്ഞ ദിവസം യു എസ് വൈസ് പ്രസിഡന്റ് ജെ ഡി വാന്‍സുമായി ജര്‍മ്മനിയില്‍ നടത്തിയ കൂടിക്കാഴ്ചക്കു ശേഷം പ്രസിഡന്റ് വ്‌ളാദിമിര്‍ സെലന്‍സ്‌കി വ്യക്തമാക്കി. ഇക്കാര്യത്തില്‍ യുക്രൈനുമായി സഹകരിക്കുന്ന രാജ്യങ്ങളുമായി ആലോചിക്കാതെ തീരുമാനമൊന്നും എടുക്കില്ലെന്നും അദ്ദേഹം പറഞ്ഞു.