Connect with us

russian invasion on ukraine

യുക്രൈനെ എല്ലാ ഭാഗത്തുനിന്നും ആക്രമിക്കാന്‍ റഷ്യന്‍ സൈന്യത്തിന് നിര്‍ദേശം

ചെച്‌നിയന്‍ സൈന്യത്തെ യുക്രൈനില്‍ വിന്യസിച്ചതായി ഭരണത്തലവന്‍ റമസാന്‍ കാദിറോവ് പറഞ്ഞു

Published

|

Last Updated

മോസ്‌കോ/ കീവ് | യുക്രൈനെ എല്ലാ ദിശകളില്‍ നിന്നും ആക്രമിക്കാന്‍ സൈനികര്‍ക്ക് ആജ്ഞ നല്‍കിയതായി റഷ്യന്‍ പ്രതിരോധ മന്ത്രാലയം അറിയിച്ചു. ബെലാറസില്‍ വെച്ച് സന്ധിസംഭാഷണത്തിന് യുക്രൈന്‍ വിസമ്മതിച്ച പശ്ചാത്തലത്തിലാണ് കടുത്ത നിലപാടെന്ന് റഷ്യ അറിയിച്ചു. ഇതോടെ റഷ്യന്‍ സൈന്യത്തിന്റെ എല്ലാ യൂനിറ്റുകളും ആക്രമണത്തില്‍ പങ്കെടുക്കും.

യുക്രൈനിലെ തെക്കുകിഴക്കന്‍ തുറമുഖ നഗരമായ മരിയുപോള്‍ സംരക്ഷിക്കുന്നതിന് യുക്രൈന്‍ സൈന്യം തയ്യാറെടുത്തതായി റിപ്പോര്‍ട്ടുണ്ട്. തുറമുഖം പിടിച്ചെടുക്കാന്‍ റഷ്യ ശ്രമം ഊര്‍ജിതമാക്കിയിട്ടുണ്ട്. അതേസമയം, യുക്രൈന്റെ ശക്തമായ പ്രതിരോധത്തില്‍ റഷ്യന്‍ സൈനികര്‍ നിരാശരാകുന്നുവെന്ന് അമേരിക്കന്‍ പ്രതിരോധ ഉദ്യോഗസ്ഥര്‍ പറയുന്നു. റഷ്യന്‍ മുന്നേറ്റം മന്ദഗതിയിലാണെന്ന് യു കെ ഇന്റലിജന്‍സ് വിഭാഗവും പറയുന്നു.

ചര്‍ച്ചകള്‍ക്ക് തയ്യാറാണെന്നും എന്നാല്‍ റഷ്യന്‍ അന്ത്യശാസനവും അസ്വീകാര്യ വ്യവസ്ഥകളും തള്ളിക്കളയുന്നുവെന്നാണ് യുക്രൈന്റെ നിലപാട്. അതിനിടെ, ചെച്‌നിയന്‍ സൈന്യത്തെ യുക്രൈനില്‍ വിന്യസിച്ചതായി ഭരണത്തലവന്‍ റമസാന്‍ കാദിറോവ് പറഞ്ഞു.

---- facebook comment plugin here -----

Latest