russia v/s ukraine
യുക്രൈന്‍ ഷോപ്പിംഗ് മാളില്‍ റഷ്യന്‍ ആക്രമണം: 13 പേര്‍ കൊല്ലപ്പെട്ടു
റഷ്യയില്‍ നിന്ന് മനുഷ്യത്വം പ്രതീക്ഷിക്കുന്നതില്‍ അര്‍ഥമില്ലെന്ന് സെലന്‍സ്‌കി

കീവ് | അധിനിവേശം തുടരുന്നതിനിടെ മധ്യ യുക്രൈന്‍ നഗരമായ ക്രെമെന്‍ചുക്കിലെ തിരക്കേറിയ ഷോപ്പിംഗ് മാളില്‍ റഷ്യന്‍ മിസൈല്‍ ആക്രമണം. 13 പേര്‍ കൊല്ലപ്പെടുകയും 50 പേര്‍ക്ക് ഗുരുതരമായി പരുക്കേല്‍ക്കുകയും ചെയ്തതായി പോള്‍ട്ടാവ ഗവര്‍ണര്‍ ഡിമിട്രോ ലുനിന്‍ അറിയിച്ചു.
ആക്രമണസമയത്ത് മാളിനകത്ത് 1000ത്തിലധികം പേര്‍ ഉണ്ടായിരുന്നതായും ഇരകളുടെ എണ്ണം സങ്കല്‍പ്പിക്കാന്‍ പോലും കഴിയില്ലയെന്നും യുക്രൈന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ സെലന്‍സ്‌കി പറഞ്ഞു. റഷ്യയില്‍ നിന്ന് മാന്യതയും മനുഷ്യത്വവും പ്രതീക്ഷിക്കുന്നതില്‍ അര്‍ഥമില്ലെന്നും സെലന്‍സ്‌കി വ്യക്തമാക്കി.
റഷ്യയില്‍ അമേരിക്ക നടത്തിയ ആക്രമണത്തെ ‘മ്ലേച്ഛമായ ആക്രമണം’ എന്ന് ജി 7 രാജ്യങ്ങള്‍ അപലപിച്ചു. അവശിഷ്ടങ്ങള്‍ക്കിടയില്‍ രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നതിനാല്‍ അന്തിമ മരണസംഖ്യയെക്കുറിച്ചുള്ള വിവരങ്ങള്‍ പങ്കുവെക്കുന്നത് വളരെ പെട്ടെന്നാണെന്നും ഡിമിട്രോ ലുനിന്‍ പറഞ്ഞു. സാധാരണക്കാര്‍ക്ക് നേരെയുള്ള റഷ്യയുടെ തീവ്രവാദ പ്രവര്‍ത്തനമാണ് നടന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.