Connect with us

International

യുക്രൈനില്‍ പാര്‍പ്പിട സമുച്ചയത്തിന് നേരെ റഷ്യന്‍ മിസൈല്‍ ആക്രമണം; 23 പേര്‍ കൊല്ലപ്പെട്ടു, 24 പേര്‍ക്ക് ഗുരുതര പരുക്ക്

400 ഓളം പേര്‍ താമസിക്കുന്നത ബഹുനില കെട്ടിടത്തിന്റെ ഒരുഭാഗം ആക്രമണത്തില്‍ പൂര്‍ണമായും തകര്‍ന്ന് വീഴുകയായിരുന്നു

Published

|

Last Updated

ക്വീവ് |     യുക്രൈനില്‍ റഷ്യന്‍ ആക്രമണം തുടരുന്നു. ഡിനിപ്രോയിലെ ജനവാസമേഖലയിലാണ് റഷ്യ വ്യോമാക്രമണം നടത്തിയത്. ബഹുനില കെട്ടിടത്തിന് നേരെയുണ്ടായ വ്യോമാക്രമണത്തില്‍ 23 പേര്‍ കൊല്ലപ്പെട്ടു. 24 പേര്‍ക്ക് ഗുരുതരമായി പരുക്കേറ്റു. 48 പേരെ കാണാതായതായും റിപ്പോര്‍ട്ടുകളുണ്ട്.യുക്രൈനില്‍ ഇതാദ്യമായാണ് ജനവാസ മേഖലയില്‍ റഷ്യ ആക്രമണം നടത്തുന്നത്.

ഡിനിപ്രോ നഗരത്തിന്റെ ഹൃദയഭാഗത്തുള്ള പാര്‍പ്പിട സമുച്ചയത്തിന് നേരെയാണ് ആക്രമണം നടന്നത്. 400 ഓളം പേര്‍ താമസിക്കുന്നത ബഹുനില കെട്ടിടത്തിന്റെ ഒരുഭാഗം ആക്രമണത്തില്‍ പൂര്‍ണമായും തകര്‍ന്ന് വീഴുകയായിരുന്നു. ആക്രമണത്തില്‍ ആകെ 73ലധികം പേര്‍ക്ക് പരുക്കേറ്റെന്നാണ് പ്രാഥമിക കണക്കുകള്‍ .രക്ഷാ പ്രവര്‍ത്തനം തുടരുകയാണ്.

ആക്രമണത്തില്‍ ഒരു കുട്ടിയും കൊല്ലപ്പെട്ടതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. കപ്പലുകള്‍ ആക്രമിക്കാന്‍ പ്രയോഗിക്കുന്ന വലിയ മിസൈല്‍ ആണ് റഷ്യ ഉപയോഗിച്ചതെന്നും റിപ്പോര്‍ട്ടുകളുണ്ട്

Latest