International
യുക്രൈന്‍ റെയില്‍വെ സ്റ്റേഷനില്‍ റഷ്യന്‍ മിസൈല്‍ ആക്രമണം; 22 സാധാരണക്കാര്‍ കൊല്ലപ്പെട്ടു
ആക്രമണത്തില്‍ 50ഓളം പേര്‍ക്ക് ഗുരുതരമായി പരുക്കേറ്റു.
കീവ് | യുക്രൈന്‍ സ്വാതന്ത്ര്യ ദിനത്തില്‍ റെയില്‍വേ സ്റ്റേഷനില്‍ റഷ്യ നടത്തിയ മിസൈല്‍ ആക്രമണത്തില്‍ 22 സാധാരണക്കാര്‍ കൊല്ലപ്പെട്ടു. ഒരു പാസഞ്ചര്‍ ട്രെയിനിന് തീപ്പിടിക്കുകയും ചെയ്തു. പ്രസിഡന്റ് വോളോഡിമര്‍ സെലെന്‍സ്‌കിയാണ് ഇക്കാര്യം ്്അറിയിച്ചത്. കിഴക്കന്‍ യുക്രെയ്‌നിലാണ് റഷ്യന്‍ ആക്രമണം.ആക്രമണത്തില്‍ 50ഓളം പേര്‍ക്ക് ഗുരുതരമായി പരുക്കേറ്റു.
ഡിനിപ്രോപെട്രോവ്‌സ്‌ക് മേഖലയിലെ 3,500 ഓളം ആളുകള്‍ താമസിക്കുന്ന ചാപ്ലൈനിലെ റെയില്‍വേ സ്റ്റേഷനുനേരെ റഷ്യ ആക്രമണം നടത്തിയതായി സെലെന്‍സ്‌കി യുഎന്‍ സെക്യൂരിറ്റി കൗണ്‍സിലില്‍ നടത്തിയ പ്രസംഗത്തില്‍, പറഞ്ഞു. രക്ഷാപ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണെന്നും മരണസംഖ്യ വര്‍ധിച്ചേക്കാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. റെയില്‍വേ സ്റ്റേഷനില്‍ റോക്കറ്റുകള്‍ പതിക്കുകയും അഞ്ച് ട്രെയിന്‍ ബോഗികള്‍ക്ക് തീപിടിക്കുകയും ചെയ്തു. ഒരുവീടിന് നേരെയുണ്ടായ ആക്രമണത്തില്‍ ഒരുകുട്ടിയും കൊല്ലപ്പെട്ടു. അതേസമയം, ആക്രമണ വാര്‍ത്തയോട് റഷ്യ ഇതുവരെ പ്രതികരിച്ചിട്ടില്ല.