International
യുക്രൈനില്‍ ഷോപ്പിംഗ് മാളില്‍ റഷ്യന്‍ മിസൈല്‍ ആക്രമണം; 10 മരണം; 40ഓളം പേര്‍ക്ക് പരുക്ക്
മരണ സംഖ്യ ഇനിയും ഉയര്‍ന്നേക്കാമെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍.

ക്വീവ് | യുക്രൈനില്‍ ഷോപ്പിംഗ് മാളിനു നേരെയുണ്ടായ റഷ്യന്‍ റോക്കറ്റ് ആക്രമണത്തില്‍ 10പേര്‍ കൊല്ലപ്പെട്ടു. 40 പേര്‍ക്ക് പരുക്ക്. ആക്രമണത്തില്‍ മാളിന് തീപ്പിടിച്ചു. മദ്ധ്യ യുക്രൈനിയന്‍ നഗരമായ ക്രെമെന്‍ചുക്കിലെ ഷോപ്പിംഗ് സെന്ററാണ് റഷ്യന്‍ ആക്രമണത്തില്‍ തകര്‍ന്നത്. മിസൈല്‍ ആക്രമണം നടക്കുമ്പോള്‍ ഏകദേശം 1000ലധികം ആള്‍ക്കാര്‍ ഷോപ്പിംഗ് മാളില്‍ ഉണ്ടായിരുന്നുവെന്നാണ് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
ഷോപ്പിംഗ് സെന്ററില്‍ നിന്നും തീ ആളിപ്പടുരുന്നതും കറുത്ത പുക ഉയരുന്നതും പുറത്തു വരുന്ന ദൃശ്യങ്ങളിലുണ്ട്. അഗ്‌നിശമന സേനാംഗങ്ങളുടെ തീയണയ്ക്കാനുള്ള ശ്രമങ്ങളും പുറത്ത് വന്ന വിഡിയോകളില്‍ ദൃശ്യമാകും. മരണ സംഖ്യ ഇനിയും ഉയര്‍ന്നേക്കാമെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍.
അതേസമയം, റഷ്യയുടെ കടന്നാക്രമണം യുകെ അടക്കമുള്ള ജി 7 രാജ്യങ്ങളെ യുക്രൈന് പിന്തുണ നല്‍കാനെ സഹായിക്കൂ എന്നും സെലെന്‍സ്‌കി പറഞ്ഞു. യുക്രൈന്‍ സേന അടിയന്തരഘട്ടത്തെ അഭിമുഖീകരിക്കുകയാണെന്ന് ജി-7 ഉച്ചകോടിയെ സെലന്‍സ്‌കി അറിയിച്ചു