International
റഷ്യയുടെ യുക്രൈന്‍ അധിനിവേശം; അന്താരാഷ്ട്ര നീതിന്യായ കോടതിയുടെ വിധി ഇന്ന്
റഷ്യ യുക്രൈന്‍ യുദ്ധത്തിനിടെ അന്താരാഷ്ട്ര മാധ്യമപ്രവര്‍ത്തകന്‍ കൊല്ലപ്പെട്ട സംഭവത്തില്‍ ലോകമാകെ പ്രതിഷേധം ഉയരുകയാണ്
ഹേഗ് | യുക്രൈനില്‍ റഷ്യന്‍ ആക്രമണം രൂക്ഷമായി തുടരുന്നതിനിടെ ഹേഗിലെ അന്താരാഷ്ട്ര നീതിന്യായ കോടതി വിധി ഇന്നുണ്ടാകും. റഷ്യ തങ്ങളുടെ രാജ്യത്തേക്ക് കടന്നുകയറുകയും അനധികൃതമായി യുദ്ധത്തിനെത്തുകയുമായിരുന്നെന്നുമാണ് യുക്രൈന്റെ പരാതിയിലാണ് ഇന്ന് വിധി പുറപ്പെടുവിക്കുക. അന്താരാഷ്ട്ര നീതിന്യായ കോടതിയുടെ വിധി പ്രത്യാശയോടെയാണ് ലോകം കാത്തിരിക്കുന്നത്.
അതേ സമയം അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡനടക്കമുള്ളവര്‍ക്ക് റഷ്യ പ്രവേശന വിലക്കേര്‍പ്പെടുത്തിയതായി വിവിധ അന്താരാഷ്ട്രാ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ജോ ബൈഡന്‍ ഉള്‍പ്പെടെ അമേരിക്കിയിലെ 13 പ്രമുഖ രാഷ്ട്രീയ വ്യക്തിത്വങ്ങള്‍ക്കാണ് റഷ്യ വിലക്കേര്‍പ്പെടുത്തിയതെന്നാണ് വ്യക്തമാകുന്നത്. അമേരിക്കന്‍ സ്‌റഅറേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കന്‍, ഹിലാരി ക്ലിന്റന്‍, അമേരിക്കന്‍ പ്രതിരോധ സെക്രട്ടറി ലോഡിഡ് ഓസ്റ്റിന്‍, സി ഐ എ മേധാവി വില്യം ബെന്‍സ് എന്നിവരടക്കമുള്ളവര്‍ക്കാണ് നിരോധനം.
റഷ്യ യുക്രൈന്‍ യുദ്ധത്തിനിടെ അന്താരാഷ്ട്ര മാധ്യമപ്രവര്‍ത്തകന്‍ കൊല്ലപ്പെട്ട സംഭവത്തില്‍ ലോകമാകെ പ്രതിഷേധം ഉയരുകയാണ്. കീവില്‍ റഷ്യന്‍ ആക്രമണത്തിലാണ് അമേരിക്കന്‍ ടിവി ചാനലായ ഫോക്‌സ് ന്യൂസ് വീഡിയോ ജേണലിസ്റ്റ് പിയര്‍ സക്‌റ്‌ഷെവ്‌സ്‌കിയാണ് കൊല്ലപ്പെട്ടത്. ഇദ്ദേഹത്തിന്റെ സഹപ്രവര്‍ത്തകനായ ബെഞ്ചാമിന്‍ ഹാളിനും ഗുരുതരമായി പരുക്കേറ്റു. കീവിന് പുറത്ത് ഹൊറെന്‍കയില്‍ വച്ചാണ് യാത്രയ്ക്കിടയില്‍ ഇവരുടെ വാഹനത്തിനെതിരെ വെടിവയ്പ്പ് ഉണ്ടായത്. ഹാള്‍ ഇപ്പോള്‍ യുക്രൈന്‍ ആശുപത്രിയില്‍ ചികില്‍സയിലാണ്. ഒരാഴ്ചയ്ക്കിടെ യുക്രൈനില്‍ കൊല ചെയ്യപ്പെടുന്ന രണ്ടാമത്തെ മാധ്യമപ്രവര്‍ത്തകനാണ് പിയര്‍ സക്‌റ്‌ഷെവ്‌സ്‌കി. നേരത്തെ ഡാനിയലോ ഷെവലപ്പോവ് എന്ന് ഫ്രീലാന്‍സ് അമേരിക്കന്‍ ജേര്‍ണലിസ്റ്റ് കീവിന് സമീപം കൊല്ലപ്പെട്ടിരുന്നു.