Connect with us

International

റഷ്യൻ അധിനിവേശം: യുക്രെെൻ അഭയാർഥികളുടെ എണ്ണം അഞ്ച് ദശലക്ഷം കടന്നു

അഭയാർത്ഥികൾക്ക് പുറമേ, യുക്രൈനിൽ 7 ദശലക്ഷത്തിലധികം ആളുകൾ ഭവനരഹിതരായതായും യു എൻ റിപ്പോർട്ടുകൾ

Published

|

Last Updated

ബെർലിൻ | ഫെബ്രുവരി 24 ന് റഷ്യൻ അധിനിവേശം ആരംഭിച്ചതിന് ശേഷം അഞ്ച് ദശലക്ഷത്തിലധികം ആളുകൾ യുക്രെെനിൽ നിന്ന് പലായനം ചെയ്തതായി ഐക്യരാഷ്ട്രസഭയുടെ അഭയാർത്ഥി ഏജൻസി. ജനീവ ആസ്ഥാനമായ യുഎൻ അഭയാർത്ഥി ഹൈക്കമ്മീഷണർ ബുധനാഴ്ച പുറത്തുവിട്ട കണക്കനുസരിച്ച് മൊത്തം അഭയാർത്ഥികളുടെ എണ്ണം 5.01 ദശലക്ഷമാണ്.

മൊത്തം അഭയാർഥികളിൽ 2.8 ദശലക്ഷത്തിലധികം പേർ ആദ്യം പോളണ്ടിലേക്കാണ് പലായനം ചെയ്തത്. പലരും അവിടെ താമസിച്ചെങ്കിലും ചിലർ അവിടെ നിന്നും മുന്നോട്ട് പോയി. യൂറോപ്യൻ യൂണിയനിൽ അതിർത്തി പരിശോധനകൾ കുറവായത് അഭയാർഥി പ്രവാഹത്തിന് ആക്കം കൂട്ടി.

മാർച്ച് 30 ന് യു എൻ എച്ച് സി ആർ പുറത്തുവിട്ട കണക്കുകൾ പ്രകാരം  നാല് ദശലക്ഷം ആളുകളാണ് പലായനം ചെയ്തിരുന്നത്.

അഭയാർത്ഥികൾക്ക് പുറമേ, യുക്രൈനിൽ 7 ദശലക്ഷത്തിലധികം ആളുകൾ ഭവനരഹിതരായതായും യു എൻ റിപ്പോർട്ടുകൾ പറയുന്നു. 44 ദശലക്ഷം ആയിരുന്നു യുക്രെെനിൽ യുദ്ധത്തിന് മുമ്പുള്ള ജനസംഖ്യ.

Latest