Connect with us

International

റഷ്യന്‍ അധിനിവേശം; യുക്രൈനില്‍ ഇതുവരെ 474 സാധാരണക്കാര്‍ കൊല്ലപ്പെട്ടതായി യു എന്‍

Published

|

Last Updated

ന്യൂയോര്‍ക്ക് | യുക്രൈനിലെ റഷ്യന്‍ അധിനിവേശത്തില്‍ ഇതുവരെ 474 സാധാരണക്കാര്‍ കൊല്ലപ്പെട്ടതായി ഐക്യരാഷ്ട്ര സംഘടന. 861 പേര്‍ക്ക് പരുക്കേറ്റു. എന്നാല്‍, ഈ കണക്ക് കൃത്യമാണെന്ന് പറയാന്‍ കഴിയില്ലെന്നും വ്യക്തമായ കണക്കുകള്‍ ലഭിക്കാന്‍ പ്രയാസമുണ്ടെന്നും യു എന്‍ വാര്‍ത്താകുറിപ്പില്‍ അറിയിച്ചു.

അതിനിടെ, യുക്രൈനിലെ ഇന്ത്യക്കാരുടെ സുരക്ഷിതത്വം ഉറപ്പാക്കണമെന്ന് ഇന്ത്യ യു എന്നില്‍ ആവശ്യപ്പെട്ടു. യുദ്ധമുഖത്ത് കുടുങ്ങിക്കിടക്കുന്നവരുടെ സുരക്ഷിതത്വം ഉറപ്പാക്കേണ്ടത് അത്യാവശ്യമാണെന്ന് ഇന്ത്യ പറഞ്ഞു. യു എന്‍ രക്ഷാ സമിതിയയുടെ യോഗത്തിലാണ് ഇന്ത്യയുടെ സ്ഥിരം പ്രതിനിധി ടി എസ് തിരുമൂര്‍ത്തി ഇക്കാര്യം ആവശ്യപ്പെട്ടത്.

 

Latest