russia-ukrain war
റഷ്യന്‍ ഷെല്ലാക്രമണം: ഖാര്‍കീവില്‍ ഏഴ് മരണം
മരിച്ചവരില്‍ കുട്ടികളും; 34 പേര്‍ക്ക് ഗുരുതര പരുക്ക്

കീവ് | രൂക്ഷേഏറ്റുമുട്ടല്‍ തുടരുന്നതിനിടെ യുക്രൈനിലെ ഖാര്‍കീല്‍ റഷ്യ നടത്തിയ ഷെല്ലാക്രമണത്തില്‍ ഏഴ് മരണം. ഖാര്‍കീവിലെ സ്ലോബിഡ്‌സ്‌കി ജില്ലയിലാണ് ഷെല്ലാക്രമണമുണ്ടായത്. കുട്ടികളടക്കം ഏഴു പേര്‍ കൊല്ലപ്പെട്ടതായും 34 പേര്‍ക്ക് പരുക്കേറ്റതായും ദ കീവ് ഇന്‍ഡിപെന്‍ഡന്റ് റിപ്പോര്‍ട്ട് ചെയ്തു.
പ്രദേശിക സമയം ഇ്ന്നലെ നാലോടെ നഗരത്തിലെ പാര്‍പ്പിട സമുച്ചയങ്ങള്‍ക്ക് നേരെയാണ് ഷെല്ലാക്രമണമുണ്ടായത്. പരുക്കേറ്റവരില്‍ പലരുടേയും നില ഗുരുതരമായതിനാല്‍ മരണസംഖ്യ ഉയര്‍ന്നേക്കുമെന്നാണ് റിപ്പോര്‍ട്ട്.
---- facebook comment plugin here -----