Connect with us

International

റഷ്യന്‍ സേന കാര്‍കീവില്‍; കടുത്ത പോരാട്ടം; ചെചന്‍ സൈനിക ജനറലിനെ യുക്രൈന്‍ സേന വധിച്ചു

Published

|

Last Updated

കീവ് | യുക്രൈനിനെതിരായ റഷ്യയുടെ ആക്രമണം തുടര്‍ച്ചയായ നാലാം ദിവസവും അതിരൂക്ഷമായി തുടരുകയാണ്. ഏറ്റവും പുതിയ വിവരങ്ങള്‍ അനുസരിച്ച് റഷ്യന്‍ സൈന്യം യുക്രെയ്‌നിലെ രണ്ടാമത്തെ വലിയ നഗരമായ കാര്‍കിവില്‍ പ്രവേശിച്ചു. ഇവിടെ യുക്രൈന്‍ സേന റഷ്യന്‍ സേനയെ ശക്തമായി പ്രതിരോധിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. റഷ്യന്‍ പക്ഷത്ത് പോരാടുന്ന ചെചെന്‍ പ്രത്യേക സേനയുടെ ഉന്നത ജനറലിനെ യുക്രേനിയന്‍ സൈന്യം വധിച്ചു.

കാര്‍കിവില്‍ ജനവാസ കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ട് റഷ്യന്‍ സേന ആക്രമണം നടത്തിയേക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്. ജനങ്ങള്‍ക്ക് ബങ്കറുകളില്‍ തന്നെ ഇരിക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

അതിനിടെ, സമി ഒബ്ലാസ്റ്റിലെ ഒഖ്തിര്‍ക്കയില്‍ ഞായറാഴ്ച രാവിലെ റഷ്യന്‍ ആക്രമണത്തില്‍ ഏഴുവയസ്സുകാരി ഉള്‍പ്പെടെ ആറ് സാധാരണക്കാര്‍ കൊല്ലപ്പെട്ടു. യുക്രൈന്‍ ഗവര്‍ണര്‍ ദിമിത്രി ഷിവിറ്റ്‌സ്‌കിയെ ഉദ്ധരിച്ച് ഉക്രെയ്‌നിലെ പ്രാദേശിക മാധ്യമങ്ങളാണ് ഇക്കാര്യം അറിയിച്ചത്.

മറുവശത്ത്, റഷ്യന്‍ സൈന്യം ഖാര്‍കിവില്‍ ഗ്യാസ് പൈപ്പ് ലൈന്‍ തകര്‍ത്തു. ബാര്‍സില്‍കിവില്‍ വെടിവയ്പ്പിനെ തുടര്‍ന്ന് പെട്രോളിയം ബേസിന് തീപിടിച്ചു.

Latest