russia-ukrine war
റഷ്യന്‍ സൈന്യം കീവില്‍; ആദ്യ ലക്ഷ്യം എന്നേയും കുടുംബത്തേയും- ഉക്രൈന്‍ പ്രസിഡന്റ്
എല്ലാവര്‍ക്കും റഷ്യയെ ഭയം; രാജ്യത്തെ സംരക്ഷിക്കാനുള്ള പോരാട്ടത്തില്‍ ഞങ്ങള്‍ തനിച്ചാണ്
കീവ് അധിനിവേശം നടത്തിയ റഷ്യയുടേയും വിമതരുടേയും ആദ്യ ലക്ഷ്യം താനാകാമെന്ന് ഉക്രൈന്‍ പ്രസിഡന്റ് വൊളോദിമിര്‍ സെലന്‍സ്‌കി. റഷ്യന്‍ സൈന്യം തലസ്ഥാനമായ കീവില്‍ പ്രവേശിച്ചിട്ടുണ്ട്. എന്നെയും കുടുംബത്തേയും അവര്‍ ആദ്യ ലക്ഷ്യമിടും. രാഷ്ട്രത്തലവനെ ഇല്ലാതാക്കി രാജ്യം പിടിച്ചടക്കാനാകും ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു
അമേരിക്കയുടെ നേതൃത്വത്തിലുള്ള നാറ്റോ സഖ്യം സഹായത്തിനെത്തിത്തിലുള്ള നീരസവും സെലന്‍സ്‌കിയുട വാക്കുകളില്‍ പ്രതിഫലിച്ചു. രാജ്യത്തെ സംരക്ഷിക്കാനുള്ള പോരാട്ടത്തില്‍ ഞങ്ങള്‍ തനിച്ചാണ്. എല്ലാവര്‍ക്കും ഭയമാണ്. ഉക്രൈന് നാറ്റോ അംഗത്വം ഉറപ്പുതരാനോ, പോരാട്ടത്തിന് ഒപ്പം നില്‍ക്കാനോ ആരുമില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
സൈനികരും സാധാരണക്കാരായ ജനങ്ങളും ഉള്‍പ്പെടെ ഇതുവര ആകെ 137 ഉക്രൈനികള്‍ മരിച്ചു. 316 പേര്‍ക്ക് പരുക്ക് പറ്റിയതായും സെലന്‍സ്‌കി അറിയിച്ചു.