Connect with us

Kerala

എസ് അരുണ്‍കുമാര്‍ ശബരിമല മേല്‍ശാന്തി; മാളികപ്പുറം മേല്‍ശാന്തിയായി ടി വാസുദേവന്‍

ശബരിമല മേല്‍ശാന്തി തെരഞ്ഞെടുപ്പ് 24 പേരാണ് അന്തിമ പട്ടികയിലുണ്ടായിരുന്നത്

Published

|

Last Updated

പത്തനംതിട്ട | ശബരിമല മേല്‍ശാന്തിയായി എസ് അരുണ്‍കുമാര്‍ നമ്പൂതിരിയെ തെരഞ്ഞെടുത്തു. കൊല്ലം ശക്തിക്കുളങ്ങര സ്വദേശിയായ ഇദ്ദേഹം തിരുവനന്തപുരം ആറ്റുകാല്‍ ക്ഷേത്രത്തിലെ മുന്‍ മേല്‍ശാന്തിയാണ്. മാളികപ്പുറം മേല്‍ശാന്തിയായി കോഴിക്കോട് തിരുമംഗലത്ത് ഇല്ലം ടി വാസുദേവന്‍ നമ്പൂതിരിയെയും തെരഞ്ഞെടുത്തു.

ശബരിമല ക്ഷേത്രത്തിലേക്കുള്ള മേല്‍ശാന്തി തെരഞ്ഞെടുപ്പില്‍ 24 പേരാണ് അന്തിമ പട്ടികയിലുണ്ടായിരുന്നത്.പന്തളം കൊട്ടാരത്തിലെ ഇളമുറക്കാരായ ഋഷികേശ് ആണ് നറുക്ക് എടുത്തത്. തുടര്‍ന്ന് പന്തളം കൊട്ടാരത്തിലെ ഇളമുറക്കാരി വൈഷ്ണവി മാളികപ്പുറം മേല്‍ശാന്തിയുടെ നറുക്ക് എടുത്തു.15 പേരാണ് മാളികപ്പുറം മേല്‍ശാന്തി നറുക്കെടുപ്പിനുള്ള അന്തിമ പട്ടികയിലുണ്ടായിരുന്നത്.

തുലാമാസ പൂജകള്‍ക്കായി ഇന്നലെയാണ് ശബരിമല നട തുറന്നത്. ഒക്ടോബര്‍ 21ന് നട അടയ്ക്കും. മണ്ഡലകാലത്തിന് തുടക്കം കുറിച്ച് നട തുറക്കുന്ന നവംബര്‍ 15നാണ് പുതിയ മേല്‍ശാന്തിമാര്‍ ചുമതല ഏറ്റെടുക്കുന്നത്.

Latest