International
പാകിസ്ഥാനെതിരെ ആഞ്ഞടിച്ച് എസ് ജയശങ്കര്‍
തീവ്രവാദത്തെ ഒരിക്കലും ന്യായീകരിക്കാനാകില്ലെന്ന് ജയശങ്കര്‍ വ്യക്തമാക്കി.
പനാജി|ഗോവയില്‍ നടന്ന ഷാങ്ഹായ് കോ ഓപ്പറേഷന്‍ ഓര്‍ഗനൈസേഷന്‍ മീറ്റിംഗില്‍ പാകിസ്ഥാനെ രൂക്ഷമായി വിമര്‍ശിച്ച് കേന്ദ്ര വിദേശകാര്യമന്ത്രി എസ്. ജയശങ്കര്‍ രംഗത്തെത്തി. തീവ്രവാദത്തെ ഒരിക്കലും ന്യായീകരിക്കാനാകില്ലെന്ന് ജയശങ്കര്‍ വ്യക്തമാക്കി.പാകിസ്ഥാന്റെ പേര് നേരിട്ടെടുത്തു പറയാതെയായിരുന്നു ജയശങ്കറിന്റെ വിമര്‍ശനം.
ഭീകരവാദ ഭീഷണിയും തീവ്രവാദ ഫണ്ടിംഗും അവസാനിപ്പിക്കണമെന്നും ജയശങ്കര്‍ കൂട്ടിചേര്‍ത്തു. എസ്സിഒയുടെ ഔദ്യോഗിക ഭാഷയായി ഇന്ത്യയും ഇംഗ്ലീഷ് ആണ് നിര്‍ദ്ദേശിച്ചത്. റഷ്യ, ചൈന, കിര്‍ഗിസ് റിപ്പബ്ലിക്, കസാക്കിസ്ഥാന്‍, താജിക്കിസ്ഥാന്‍, ഉസ്ബെക്കിസ്ഥാന്‍ എന്നീ രാജ്യങ്ങളുടെ പ്രസിഡന്റുമാര്‍ 2001-ല്‍ ഷാങ്ഹായില്‍ നടന്ന ഉച്ചകോടിയിലാണ് എസ്സിഒ സ്ഥാപിച്ചത്. 2017ല്‍ ഇന്ത്യയും പാക്കിസ്ഥാനും ഇതിലെ സ്ഥിരാംഗങ്ങളായി.