National
വിദേശകാര്യ മന്ത്രിമാര്‍ക്ക് എസ് ജയശങ്കര്‍ സ്വീകരണം നല്‍കി
വിദേശകാര്യ മന്ത്രിമാരുടെ എസ്സിഒ കൗണ്‍സില്‍ പ്രധാന ചര്‍ച്ചകള്‍ ഇന്നായിരിക്കും നടക്കുക.

പനാജി|ഷാങ്ഹായ് കോര്‍പ്പറേഷന്‍ ഓര്‍ഗനൈസേഷനില്‍ പങ്കെടുക്കാനായി ഗോവയിലെത്തിയ വിദേശകാര്യ മന്ത്രിമാര്‍ക്ക് കേന്ദ്ര വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍ സ്വീകരണം നല്‍കി. വിദേശകാര്യ മന്ത്രിമാരുടെ എസ്സിഒ കൗണ്‍സില്‍ പ്രധാന ചര്‍ച്ചകള്‍ ഇന്നായിരിക്കും നടക്കുക. ബെനൗലിമിലെ കടല്‍ത്തീരത്തെ താജ് എക്‌സോട്ടിക്ക റിസോര്‍ട്ടിലാണ് സ്വീകരണ യോഗം നടന്നത്.
ചൈനീസ് വിദേശകാര്യ മന്ത്രി ക്വിന്‍ ഗാങ്, റഷ്യയുടെ സെര്‍ജി ലാവ്റോവ്, പാക്കിസ്ഥാന്റെ ബിലാവല്‍ ഭൂട്ടോ-സര്‍ദാരി, ഉസ്‌ബെക്കിസ്ഥാന്റെ ബക്തിയോര്‍ സൈദോവ്, കസാക്കിസ്ഥാന്‍, കിര്‍ഗിസ്ഥാന്‍, താജിക്കിസ്ഥാന്‍, എസ്സിഒ സെക്രട്ടറി ജനറല്‍ ഷാങ് മിംഗ് എന്നിവര്‍ സ്വീകരണയോഗത്തില്‍ പങ്കെടുത്തു.
---- facebook comment plugin here -----