Connect with us

Kerala

എസ് രാജേന്ദ്രന്റെ വാദം തെറ്റ്; ഒഴിപ്പിക്കല്‍ നോട്ടീസ് നല്‍കിയത് താമസിക്കുന്ന വീടിനല്ലെന്ന് റവന്യൂ വകുപ്പ്

രാജേന്ദ്രന്റെ ഉടമസ്ഥതയിലുള്ള മറ്റൊരു വീടാണ് ഒഴിയാന്‍ ആവശ്യപ്പെട്ടത്. ഈ വീട് അദ്ദേഹം വാടകക്ക് നല്‍കിയിരിക്കുകയാണ്.

Published

|

Last Updated

ഇടുക്കി | താമസിക്കുന്ന വീടൊഴിയാന്‍ നോട്ടീസ് നല്‍കിയെന്ന മുന്‍ എം എല്‍ എ. എസ് രാജേന്ദ്രന്റെ ആരോപണം തെറ്റെന്ന് റവന്യൂ വകുപ്പ്. രാജേന്ദ്രന്റെ ഉടമസ്ഥതയിലുള്ള, ഇക്കാനഗറിലെ 843/A എന്ന എട്ട് സെന്റ് സ്ഥലത്തെ മറ്റൊരു വീടാണ് ഒഴിയാന്‍ ആവശ്യപ്പെട്ടത്. ഈ വീട് അദ്ദേഹം വാടകക്ക് നല്‍കിയിരിക്കുകയാണ്. താമസിക്കുന്ന വീടിന് വിശദീകരണ നോട്ടീസാണ് നല്‍കിയിട്ടുള്ളത്.

താന്‍ താമസിക്കുന്ന വീട്ടില്‍നിന്ന് ഒഴിഞ്ഞുപോകാന്‍ നോട്ടീസ് നല്‍കിയെന്നാണ് രാജേന്ദ്രന്‍ കഴിഞ്ഞ ദിവസം മാധ്യമങ്ങളോട് പറഞ്ഞത്. രണ്ട് വീടുകളും കൈയേറ്റ ഭൂമിയിലാണെന്ന് നേരത്തെ കണ്ടെത്തിയിരുന്നു.

 

 

 

 

---- facebook comment plugin here -----

Latest