Eranakulam
എസ് സതീഷ് സി പി എം എറണാകുളം ജില്ലാ സെക്രട്ടറി
എറണാകുളത്തെ സി പി എമ്മിന്റെ യുവമുഖമാണ് പാര്‍ട്ടി സംസ്ഥാന കമ്മിറ്റിയംഗവുമായ സതീഷ്. സംസ്ഥാന യുവജന ക്ഷേമ ബോര്‍ഡ് വൈസ് ചെയര്‍മാനാണ്.

കൊച്ചി | എസ് സതീഷിനെ സി പി എമ്മിന്റെ എറണാകുളം ജില്ലാ സെക്രട്ടറിയായി തിരഞ്ഞെടുത്തു. സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ പങ്കെടുത്ത ജില്ലാ കമ്മിറ്റി യോഗത്തിലാണ് തീരുമാനം.
എറണാകുളത്തെ സി പി എമ്മിന്റെ യുവമുഖമാണ് പാര്‍ട്ടി സംസ്ഥാന കമ്മിറ്റിയംഗവുമായ സതീഷ്. സംസ്ഥാന യുവജന ക്ഷേമ ബോര്‍ഡ് വൈസ് ചെയര്‍മാനാണ്. കെ എസ് അരുണ്‍കുമാര്‍, ഷാജി മുഹമ്മദ് എന്നിവരെ ജില്ലാ ഘടകത്തില്‍ പുതുതായി ഉള്‍പ്പെടുത്തി.
കൂടുതല്‍ ജനങ്ങളെ പാര്‍ട്ടിയിലേക്ക് അടുപ്പിക്കാന്‍ ശ്രമിക്കുമെന്ന് മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കവേ എസ് സതീഷ് പറഞ്ഞു.
---- facebook comment plugin here -----