Ongoing News
സഅദാബാദ് ഒരുങ്ങി; റമസാന്‍ പ്രാര്‍ഥനാ സമ്മേളനം മറ്റന്നാള്‍
ആയിരങ്ങള്‍ സംഗമിക്കുന്ന ഇഫ്ത്വാര്‍ വിരുന്നില്‍ രാഷ്ട്രീയ മത സാംസ്‌കാരിക സാമൂഹിക പ്രാസ്ഥാനിക നേതാക്കള്‍ സംഗമിക്കും

ദേളി (കാസര്‍കോട്) | ലെലത്തുല്‍ ഖദ്റ് പ്രതീക്ഷിക്കുന്ന മറ്റന്നാള്‍ റമസാന്‍ 25ാം രാവില്‍ ജാമിഅ സഅദിയ്യ സംഘടിപ്പിക്കുന്ന പ്രാര്‍ഥനാ സമ്മേളനത്തിന് വിപുലമായ ഒരുക്കങ്ങള്‍ നടന്നുവരുന്നു. പ്രാര്‍ഥനാ സമ്മേളനത്തിന് തുടക്കം കുറിച്ച് നാളെ വൈകിട്ട് നാലിന് ചെയര്‍മാന്‍ സയ്യിദ് സൈനുല്‍ ആബിദീന്‍ അല്‍ അഹ്ദല്‍ കണ്ണവം പതാക ഉയര്‍ത്തും. നൂറുല്‍ ഉലമ മഖ്ബറ സിയാറത്തിന് സയ്യിദ് ഇര്‍ഫാന്‍ തങ്ങള്‍ ചട്ടഞ്ചാല്‍ നേതൃത്വം നല്‍കും.
ചൊവ്വാഴ്ച രാവിലെ പത്തിന് നടക്കുന്ന കുടുംബ സംഗമത്തില്‍ സയ്യിദ് ജലാലുദ്ദീന്‍ അല്‍ ഹാദി പ്രാര്‍ഥന നടത്തും. സെക്രട്ടറി ഹുസൈന്‍ കേ സി റോഡ് ഉദ്ഘാടനം ചെയ്യും. മുഹമ്മദ് ഇര്‍ശാദ് അസ്ഹരി മലപ്പുറം പ്രഭാഷണം നടത്തും. ഉച്ചക്ക് 1.30ന് നടക്കുന്ന ഖത്മുല്‍ ഖുര്‍ആന്‍ മജ്‌ലിസിന് സയ്യിദ് പി എസ് കോയ തങ്ങള്‍ ബാഹസന്‍ പഞ്ചിക്കല്‍ നേതൃത്വം നല്‍കും. വൈകുന്നേരം 4.30ന് നടക്കുന്ന ഉദ്ഘാടന സംഗമം വൈസ് പ്രസിഡന്റ് മുഹമ്മദ് സഖാഫി തൃക്കരിപ്പൂര്‍ അധ്യക്ഷതയില്‍ എസ് എസ് എഫ് സംസ്ഥാന പ്രസിഡന്റ് സയ്യിദ് മുനീറുല്‍ അഹദല്‍ തങ്ങള്‍ ഉദ്ഘാടനം ചെയ്യും.
സയ്യിദ് അലവി തങ്ങള്‍ ചെട്ടുംകുഴി പ്രാര്‍ഥന നടത്തും. തുടര്‍ന്ന് ജലാലിയ്യ ദിക്റ് ഹല്‍ഖയും നടക്കും. ഗര്‍ഭിലത്വീഫ് സംഗമത്തിന് സയ്യിദ് ഇബ്രാഹിം പൂക്കുഞ്ഞ് തങ്ങള്‍ കല്ലക്കട്ട നേതൃത്വം നല്‍കും. ആയിരങ്ങള്‍ സംഗമിക്കുന്ന ഇഫ്ത്വാര്‍ വിരുന്നില്‍ രാഷ്ട്രീയ മത സാംസ്‌കാരിക സാമൂഹിക പ്രാസ്ഥാനിക നേതാക്കള്‍ സംഗമിക്കും. തുടര്‍ന്ന് സ്വലാത്തുല്‍ അവ്വാബീല്‍ തസ്ബീഹ്, തറാവീഹ്, നിസ്‌കാരങ്ങള്‍ നടക്കും.
രാത്രി 10ന് സമാപന പ്രാര്‍ഥനാ സംഗമം ആരംഭിക്കും. മുഹമ്മദ് റഫീഖ് സഅദി ദലംപാടിയുടെ ഉദ്ബോധന പ്രസംഗം നടക്കും. മുഹമ്മദ് സ്വാലിഹ് സഅദി തൗബ മജിലിസിന് നേതൃത്വം നല്‍കും. സഅദിയ്യ സെക്രട്ടറി സയ്യിദ് സൈനുല്‍ ആബിദീന്‍ കണ്ണവം തങ്ങള്‍ സമാപന പ്രാര്‍ഥന നടത്തും. പ്രമുഖ പണ്ഡിതരും സാദാത്തീങ്ങളും പ്രാസ്ഥാനിക നേതാക്കളും സംബന്ധിക്കും.