Kasargod
ഡോക്ടര്‍ മുഹമ്മദ് സലാഹുദ്ദീന്‍ അയ്യൂബിക്ക് സഅദിയ്യയുടെ ആദരവ്
സഅദിയ്യ അറബിക് കോളേജ് പ്രിന്‍സിപ്പാളാണ് സ്വലാഹുദ്ദീന്‍ അയ്യൂബി

ദേളി | കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നും അറബിക് കവിതാ സാഹിത്യത്തില്‍ ജി സി സി രാജ്യങ്ങളിലെ സ്തീകളുടെ സംഭാവന പഠന വേധേയമാക്കി പി എച്ച് ഡി നേടിയ സഅദിയ്യ വുമണ്‍സ് അറബിക് കോളേജ് പ്രിന്‍സിപ്പാള്‍ ഡോ. മുഹമ്മദ് സ്വലാഹുദ്ദീന്‍ അയ്യൂബിയെ സഅദിയ്യ ആദരിച്ചു. സഅദിയ്യ അറബിക് കോളേജ് പ്രിന്‍സിപ്പാളായി സേവനമനുഷ്ടിക്കുന്ന അദ്ദേഹം കളനാട് സ്വദേശിയാണ്.
എസ് എസ് എഫ് മുന്‍ സംസ്ഥാന വൈസ് പ്രസിഡന്റും നിലവില്‍ എസ് വൈ എസ് ഉദുമ സോണ്‍ സെക്രട്ടറി കൂടിയാണ്. മുഹമ്മദ് അലി മുഹമ്മദ് ബിന്‍ ഈസ അല്‍ മസ്‌റൂഈ ഫലകം കൈമാറി. എ പി അബ്ദുല്ല മുസ്‌ലിയാര്‍ മാണിക്കോത്ത്, സാലിം സഈദ് മസ്‌റൂഈ, ഉബൈദുല്ലാഹി സഅദി പ്രസംഗിച്ചു.
സയ്യിദ് ഈസ്മാഈല്‍ ഹാദി തങ്ങള്‍ പാനൂര്‍, സയ്യിദ് സൈനുല്‍ ആബിദീന്‍ അല്‍ അഹ്ദല്‍ കണ്ണവം, സയ്യിദ് ജാഫര്‍ സ്വാദിഖ് തങ്ങള്‍ മാണിക്കോത്ത്, കെ പി ഹുസൈന്‍ സഅദി കെ സി റോഡ്, കുട്ടശ്ശേരി അബ്ദുല്ല ബാഖവി, കൊല്ലമ്പാടി അബ്ദുല്‍ ഖാദിര്‍ സഅദി, ഇബ്രാഹിം സഅദി വിട്ടല്‍, ശരീഫ് സഅദി മാവിലാടം, ശറഫുദ്ദീന്‍ സഅദി, അബ്ദുല്‍ റഹ്‌മാന്‍ സഅദി തുവ്വൂര്‍, കുഞ്ഞഹമദ് ഹാജി എരോല്‍, ഉസ്മാന്‍ സഅദി കൊട്ടപ്പുറം, ഹാഫിള് അഹ്‌മദ് സഅദി സംബന്ധിച്ചു.
അബ്ദുല്ല ഗഫാര്‍ സഅദി രണ്ടത്താണി സ്വാഗതവും ഇസ്മാഈല്‍ സഅദി പാറപ്പള്ളി നന്ദിയും പറഞ്ഞു.