Connect with us

Kasargod

സഅദിയ്യ കോളജ് ഗ്രാന്‍ഡ് പാരന്റ്‌സ് അസംബ്ലി

മാനേജ്മെന്റ് കമ്മിറ്റി സെക്രട്ടറി എന്‍ എ അബൂബക്കര്‍ ഹാജി ഉദ്ഘാടനം ചെയ്യും. കോളജില്‍ പ്രിന്‍സിപ്പല്‍ ഡോ. മുഹമ്മദ് കബീര്‍ അധ്യക്ഷത വഹിക്കും.

Published

|

Last Updated

കാസര്‍കോട് | ജാമിഅ സഅദിയ്യ അറബിയ്യയുടെ അമ്പത്തഞ്ചാം വാര്‍ഷികത്തിന്റെ ഭാഗമായി സഅദിയ്യ ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളജില്‍ ഗ്രാന്‍ഡ് പാരന്റ്സ് അസംബ്ലി നാളെ (ഒക്ടോ: 30, ബുധന്‍) നടക്കും. രാവിലെ 10.30ന് കോളിയടുക്കത്തെ കോളജ് ഓഡിറ്റോറിയത്തില്‍ നടക്കുന്ന പരിപാടി മാനേജ്മെന്റ് കമ്മിറ്റി സെക്രട്ടറി എന്‍ എ അബൂബക്കര്‍ ഹാജി ഉദ്ഘാടനം ചെയ്യും. കോളജ് പ്രിന്‍സിപ്പല്‍ ഡോ. മുഹമ്മദ് കബീര്‍ അധ്യക്ഷത വഹിക്കും.

എസ് എം എ സംസ്ഥാന സെക്രട്ടറി സുലൈമാന്‍ കരിവെള്ളൂര്‍ വിഷയവാതരണം നടത്തും. ജാമിഅഃ സഅദിയ്യ അറബിയ്യ പി ആര്‍ ഒ. പള്ളംകോട് അബ്ദുല്‍ ഖാദര്‍ മദനി അനുഗ്രഹ പ്രഭാഷണം നടത്തും.

ക്യാമ്പസ് ഡയറക്ടര്‍ പി വി മുസ്തഫ, അബ്ദുല്ല ഹുസൈന്‍ കടവത്ത്, അബ്ദുല്‍ ഖാദിര്‍ സഅദി കൊല്ലമ്പാടി, എം എ അബ്ദുല്‍ വഹാബ്, ഇബ്രാഹിം സഅദി, ഹുസൈന്‍ സഖാഫി ആശംസകള്‍ അര്‍പ്പിക്കും. വൈസ് പ്രിന്‍സിപ്പല്‍ എം കെ ശറഫുദ്ധീന്‍ സ്വാഗതവും അഹ്മദ് ബഷീര്‍ നന്ദിയും പറയും.

 

 

Latest